ടെക്‌സസിലെ ഡെന്റണില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു

By: 600002 On: Sep 25, 2026, 4:39 AM



പി പി ചെറിയാന്‍

ഡെന്റണ്‍: ടെക്‌സസിലെ സാങ്ങറില്‍ (Sanger) സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ ഉണ്ടായ അപകടത്തില്‍ ഒരു വിദ്യാര്‍ത്ഥി ദാരുണമായി മരിച്ചു. ഡെന്റണ്‍ കൗണ്ടിയിലെ ഹൂലിംഗ് റോഡ് - ലോയിസ് റോഡ് ഈസ്റ്റില്‍ വ്യാഴാഴ്ച വൈകുന്നേരം 5 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്.

സാങ്ങര്‍ ഐ.എസ്.ഡി (Sanger ISD) സ്‌കൂള്‍ ബസ് റോഡില്‍ നിന്ന് തെന്നിമാറി കലുങ്കില്‍ ഇടിച്ച് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ 13 വയസ്സുള്ള ഒരു വിദ്യാര്‍ത്ഥി ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടു. ബസ് ഡ്രൈവറും മറ്റ് മൂന്ന് വിദ്യാര്‍ത്ഥികളും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ടെക്‌സസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി (DPS) അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.