സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട  

By: 600002 On: Sep 25, 2026, 4:31 AM

 

കലാസംഘാടകനും സംഗീത നാടക അക്കാദമി മുന്‍ ചെയര്‍മാനുമായ സൂര്യ കൃഷ്ണമൂര്‍ത്തി (78) അന്തരിച്ചു. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ന്യൂമോണിയ അടക്കമുള്ള രോഗങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് നാളുകളായി ചികിത്സയിലായിരുന്നു. 

കലാകൂട്ടായ്മയായ സൂര്യ ഫെസ്റ്റിവെല്‍ ഒക്ടോബര്‍ 1ന് നടക്കാനിരിക്കെയാണ് അദ്ദേഹം വിടവാങ്ങിയത്. നാടകരചയിതാവ്, സാംസ്‌കാരിക നായകന്‍, കലാ സംഘാടകന്‍ തുടങ്ങി വ്യത്യസ്ത നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചു.