ഒമാന്‍ തീരത്ത് ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

By: 600002 On: Sep 24, 2026, 12:52 PM


ഒമാന്‍ തീരത്ത് ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു. ഇന്ത്യയിലേക്ക് വരുകയായിരുന്ന എംവി കേപ് ദാവോ എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് ഫോര്‍വേഡ് സീമെന്‍സ് യൂണിയന്‍ ഓഫ് ഇന്ത്യ അറിയിച്ചു. ഉത്തര്‍പ്രദേശിലെ ദിയോറിയ സ്വദേശി സുരാജ് യാദവാണ് കൊല്ലപ്പെട്ടത്. കപ്പലില്‍ 20 ഇന്ത്യക്കാരടക്കം 28 ജീവനക്കാരാണ് ഉണ്ടായിരുന്നത്.