ശ്രീനഗറില്‍ ഭീകരാക്രമണത്തില്‍ പൊലീസുകാരന് വീരമൃത്യു

By: 600007 On: Nov 7, 2021, 5:36 PM

ജമ്മുകശ്മീരിലെ ശ്രീനഗറില്‍ ഭീകരാക്രമണത്തില്‍ പൊലീസുകാരന് വീരമൃത്യു. പൊലീസ് കോണ്‍സ്റ്റബിള്‍ തൗഫീഖ് അഹമ്മദാണ് (29) വീരമൃത്യു വരിച്ചത്. ശ്രീനഗര്‍ ബട്ടമാലൂ മേഖലയിലാണ് ആക്രമണം നടന്നത്. പ്രദേശത്ത് ഭീകരര്‍ക്കായി തെരച്ചില്‍ ശക്തമാക്കി.

ഞായറാഴ്ച രാത്രി എട്ടുമണിയോടെ എസ്ഡി കോളനിയിലെ വീടിന് സമീപത്തുനിന്നാണ് ഭീകരവാദികള്‍ നിരായുധനായ പൊലീസ് കോണ്‍സ്റ്റബിളിന് നേരെ വെടിയുതിര്‍ത്തത്. പൊലീസുകാരനെ എസ്എംഎച്ച്എസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പ്രദേശം പൊലീസ് അടച്ചുവെന്നും ഭീകരവാദികള്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

Content highlight:Policeman shot dead by terrorists in srinagar