ഇതിഹാസപ്പോരില്‍ ഇന്ത്യ ഓള്‍ സ്റ്റാര്‍സിനെതിരെ ബ്രസീല്‍ ലെജന്‍ഡ്‌സിന് ജയം. 4-3നാണ് ബ്രസീലിന്റെ ജയം. ബ്രസീലിനായി ഫെര്‍ണാന്‍ഡീഞ്ഞോ ഹാട്രിക് നേടി. റൊണാള്‍ഡീഞ്ഞോയാണ് ഒരു ഗോള്‍ നേടിയത്. ഇന്ത്യയ്ക്കായി സികെ വിനീത് രണ്ട് ഗോള്‍ നേടി. ആദ്യ പകുതിയില്‍ ബ്രസീല്‍ 3-1ന് മുന്നിലായിരുന്നു. രണ്ടാം പകുതിയിലാണ് ഇന്ത്യയുടെ രണ്ട് ഗോളുകളെത്തിയത്. മത്സരത്തിന്റെ തുടക്കത്തില്‍ ഇന്ത്യ ആദ്യം ഗോള്‍ നേടി ലീഡ് പിടിച്ചെങ്കിലും ബ്രസീല്‍ ലെജന്‍ഡ്‌സ് ആദ്യ പകുതി തീരും മുന്‍പ് തന്നെ മൂന്ന് ഗോള്‍ നേടി ആധിപത്യം ഉറപ്പിക്കുകയായിരുന്നു.
ഇരു ടീമുകളും തമ്മിലുള്ള 'റിട്ടേണ്‍ ഓഫ് ദ് ടൈറ്റന്‍സ്' പ്രദര്‍ശന മത്സര പരമ്പരയിലെ രണ്ടാം മത്സരമായിരുന്നു ഇത്. ചെന്നൈയില്‍ നടന്ന ആദ്യ മത്സരിത്തിലും ഇന്ത്യയെ ബ്രസീല്‍ പരാജയപ്പെടുത്തിയിരുന്നു. റിവാള്‍ഡോ, എഡ്മില്‍സണ്‍, പൗലോ സെര്‍ജിയോ, ജിയോവാനി, ജൂനിയര്‍, വിയോള, ഗോമസ് (ഗോള്‍കീപ്പര്‍), അമാറല്‍, ഗുസ്താവോ നെറി, റിക്കാര്‍ഡോ ഒലിവേര, ജോര്‍ജീഞ്ഞോ, കമാന്‍ഡുകായ, എലിവെല്‍റ്റണ്‍, സൂസ, പാരാ, ഡിയോഗോ തുടങ്ങിയവരാണ് ബ്രസീല്‍ ലെജന്‍ഡില്‍ ഉള്ളത്.
മലയാളി താരങ്ങളായ ഐ.എം.വിജയന്‍, സി.കെ.വിനീത്, മുഹമ്മദ് റാഫി, ജോപോള്‍ അഞ്ചേരി, റിനോ ആന്റോ, എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ബൈചുങ് ബൂട്ടിയ, ക്ലൈമാക്‌സ് ലോറന്‍സ്, എം.വി. നെല്‍സണ്‍, ഗൗര്‍മാംഗി സിങ്, അര്‍ണബ് മണ്ഡല്‍, മഹേഷ് ഗാവ്ലി, മെഹ്റാജുദ്ദീന്‍ വാദൂ, മെഹ്താബ് ഹുസൈന്‍ എന്നിവരായിരുന്നു ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയത്.