ഹൂസ്റ്റണില്‍ സൗജന്യ ആരോഗ്യ മേള സെപ്റ്റംബര്‍ 26ന് ശനിയാഴ്ച 

By: 600002 On: Sep 24, 2026, 9:08 AM

 

ജീമോന്‍ റാന്നി

ഹൂസ്റ്റണ്‍: ലവ് ടു ഷെയര്‍ ഫൗണ്ടേഷന്‍ അമേരിക്കയുടെ ആഭിമുഖ്യത്തില്‍ വര്‍ഷംതോറും സംഘടിപ്പിച്ചുവരുന്ന സൗജന്യ ആരോഗ്യ മേള (ഫ്രീ ഹെല്‍ത്ത് ഫെയര്‍) 14-ാം വര്‍ഷവും നടത്തപ്പെടുന്നതാണ്.

2026 സെപ്റ്റംബര്‍ 26 ശനിയാഴ്ച രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12 വരെ മാന്‍വെലിലെ ഡോ. ലക്ഷ്മി നായരുടെ സായി പ്രൈമറി കെയര്‍ / ന്യൂ ലൈഫ് പ്ലാസയില്‍ വെച്ചാണ് ആരോഗ്യ മേള സംഘടിപ്പിക്കുന്നത്. 3945 CR 58, (288CR 58 ജംഗ്ഷന്‍), മാന്‍വെല്‍, ടെക്‌സസ് 77578 എന്നതാണ് വേദി. പ്രമുഖ ആശുപത്രികള്‍, ഫാര്‍മസികള്‍, ആരോഗ്യ മേഖലയിലെ വിവിധ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി.

ആരോഗ്യ പരിശോധനയുടെ ഭാഗമായി വിവിധ ഹെല്‍ത്ത് സ്‌ക്രീനിങ്ങുകള്‍, ഇ.കെ.ജി., ബോഡി മാസ് ഇന്‍ഡക്‌സ് (BMI), രക്തസമ്മര്‍ദ്ദ പരിശോധന, ബ്ലഡ് ഗ്ലൂക്കോസ് പരിശോധന, തൈറോയ്ഡ് അള്‍ട്രാസൗണ്ട്, കരോട്ടിഡ് ഡോപ്ലര്‍, ലംഗ് ഫംഗ്ഷന്‍ ടെസ്റ്റ്, കാഴ്ച, കേള്‍വി പരിശോധനകള്‍ തുടങ്ങി 20-ലേറെ സൗജന്യ പരിശോധനകള്‍ ഉണ്ടായിരിക്കും.

കൂടാതെ ആയുര്‍വേദം, ന്യൂട്രീഷന്‍, ബാക്ക്-ടു-സ്‌കൂള്‍ ഹെല്‍ത്ത് ഗൈഡന്‍സ്, കോസ്‌മെറ്റിക്‌സ്, യോഗ, ധ്യാനം, കാര്‍ഡിയോളജി, ഗാസ്ട്രോഎന്‍ട്രോളജി, ന്യൂറോളജി തുടങ്ങിയ മേഖലകളില്‍ സൗജന്യ കണ്‍സള്‍ട്ടേഷനും ലഭ്യമാകും.

പരിശോധനകള്‍ക്കും കണ്‍സള്‍ട്ടേഷനുകള്‍ക്കും മുന്‍കൂര്‍ അപ്പോയിന്റ്‌മെന്റ് ആവശ്യമില്ല. ആദ്യമെത്തുന്ന 100 പേര്‍ക്ക് സൗജന്യ ഫ്‌ലൂ ഷോട്ട് ലഭിക്കും. പങ്കെടുക്കുന്നവര്‍ രജിസ്‌ട്രേഷനും ആവശ്യമായ സമ്മതപത്രവും പൂരിപ്പിക്കേണ്ടതാണ്.

ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്കും ആരോഗ്യ മേളയുടെ സൗജന്യ സേവനങ്ങള്‍ പ്രയോജനപ്പെടുത്താവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 281-402-6585 / 8323778074 (WhatsApp) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.