ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്കായി ഏറ്റവും വേഗമേറിയ ചിപ്പുമായി ക്വാല്‍കോം 

By: 600002 On: Sep 23, 2026, 10:53 AM

 

നിര്‍മിത ബുദ്ധിയുടെ അതിവേഗ വ്യാപനം മുന്നില്‍ക്കണ്ട് ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വേണ്ടിയുള്ള പുതിയ ചിപ്പുകളുമായി ക്വാല്‍കോം. സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് എസ്ട്രീ ജെന്‍ 6, സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 6 എന്നിവയാണ് കമ്പനി പുറത്തിറക്കിയത്. 

ഏജന്റിക് എഐ യുഗത്തിന്റെ കേന്ദ്രബിന്ദുവായിരിക്കും ഇവയെന്ന് കമ്പനി പറയുന്നു. പ്രീമിയം ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണുകളില്‍ മികച്ച പ്രകടനവും മികച്ച ഓണ്‍-ഡിവൈസ് എഐയുടെ നല്‍കുന്നതിനാണ് ഇവ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നാണ് അവകാശവാദം.