2026 ലെ ബുക്കര്‍ പ്രൈസ് അന്തിമ പട്ടിക പ്രഖ്യാപിച്ചു. 13 കൃതികളടങ്ങിയ ലോങ്‌ലിസ്റ്റില്‍ നിന്നാണ് ഇത്തവണ ആറ് നോവലുകള്‍ അന്തിമ പട്ടികയിലെത്തിയത്.
എം ജോണ് ഹാരിസണ്‍ എഴുതിയ ദി ഏന്‍ഡ് ഓഫ് എവരിതിംഗ്‌സ്.
മാര്‍ലോണ്‍ ജെയിംസിന്റെ ദി ഡിസ്പിയേറേഴ്‌സ്, ലൂക് കെന്നഡിന്റെ ബ്ലാക്ക് ബാഗ്, റെബേക്ക പെറിയുടെ മേ വി ഫീഡ് ദി കിംഗ്, എലിസബത്ത് സ്ട്രൗറ്റിന്റെ ദി തിങ്‌സ് വി നെവര്‍ സെ, ഡഗ്ലസ് സ്റ്റുവര്‍ട്ടിന്റെ ജോണ് ഓഫ് ജോണ്‍, എന്നിവയാണ് അന്തിമ പട്ടികയില്‍ ഇടംപിടിച്ച കൃതികള്‍.
എം ജോണ് ഹാരിസണ്‍ എന്ന 81 കാരനാണ് പട്ടികയിലെ ശ്രദ്ധേയ സാന്നിധ്യം. ഇത്തവണ ബുക്കര്‍ നേടിയാല്‍ ഈ പുരസ്‌കാരം ലഭിക്കുന്ന ഏറ്റവും പ്രായം ആള്‍ എന്ന റെക്കോര്‍ഡ് അദ്ദേഹത്തിന് സ്വന്തമാകും.