പി പി ചെറിയാന്‍
ചിക്കാഗോ: ശമ്പള വര്‍ദ്ധനവും ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് ഡൗണ്‍ടൗണ്‍ ചിക്കാഗോയിലെ ഹോട്ടല്‍ ജീവനക്കാര്‍ സമരത്തിന് അനുമതി നല്‍കി. യൂണിയന്‍ അംഗങ്ങളുടെ വോട്ടെടുപ്പില്‍ 85 ശതമാനത്തിലധികം പേരും സമരത്തെ പിന്തുണച്ചു.
ഹയാത്ത്, മാരിയറ്റ്, ഹില്‍ട്ടണ്‍ തുടങ്ങിയ പ്രമുഖ ഹോട്ടലുകളിലെ 7,000-ത്തിലധികം ജീവനക്കാരാണ് സമരത്തിന് ഒരുങ്ങുന്നത്. ഓഗസ്റ്റ് 31-ന് കരാര്‍ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ജൂണ്‍ മുതല്‍ യൂണിയന്‍ മാനേജ്മെന്റുമായി ചര്‍ച്ച നടത്തിവരികയായിരുന്നു. ഉയര്‍ന്ന ജീവിതച്ചെലവും ജോലിയിലെ ഭാരക്കൂടുതലുമാണ് ജീവനക്കാരെ സമരത്തിലേക്ക് നയിക്കുന്നത്. ചിക്കാഗോയില്‍ ഇതിനുമുമ്പ് 2018-ല്‍ നടന്ന ഹോട്ടല്‍ തൊഴിലാളി സമരം ഏകദേശം ഒരു മാസം നീണ്ടുനിന്നിരുന്നു.