വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ലെന്ന് ബഹ്‌റൈന്‍ ഇന്ത്യന്‍ എംബസി

By: 600007 On: Nov 7, 2021, 5:13 PM

ലോകാരോഗ്യ സംഘടനയും, ബഹ്‌റൈനും അംഗീകരിച്ച കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ബഹ്‌റൈന്‍ എത്തിചേര്‍ന്നാല്‍ ക്വാറന്റൈന്‍ ആവശ്യമില്ലെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ബഹ്‌റൈന്‍ അംഗീകരിച്ച വാക്‌സിന്‍ സ്വീകരിച്ചവര്‍ ആണെങ്കില്‍ ഇന്ത്യയില്‍ നിന്നും വരുന്നവര്‍ക്ക് 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ ആവശ്യമില്ല. യാത്ര പുറപ്പെടുന്നതിന് മുമ്പുള്ള ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റും ഇവര്‍ക്ക് ആവശ്യമില്ല. ബഹ്‌റൈന്‍ ഇന്ത്യന്‍ എംബസി ആണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. 

യാത്രമാനദണ്ഡങ്ങള്‍ കഴിഞ്ഞ ദിവസം ബഹ്‌റൈന്‍ പുതുക്കിയിരുന്നു. ഏത് രാജ്യത്തില്‍ നിന്ന് വരുന്നവര്‍ ആണെങ്കിലും വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ക്യു.ആര്‍ കോഡ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഒക്ടോബര്‍ 31 മുതല്‍ ബഹ്‌റൈനില്‍ ഇത് നിലവില്‍ വന്നിരുന്നു. 
 

Content highlight: Vaccine certificate do not need quarantine indian embassy in bahrain