കുഞ്ഞിനെ തൊട്ടിലിന് പകരം ഓവ്‌നില്‍ (Oven) വെച്ച് കൊലപ്പെടുത്തിയ അമ്മയ്ക്ക് 13 വര്‍ഷം തടവ്

By: 600002 On: Sep 23, 2026, 8:25 AM



പി പി ചെറിയാന്‍

മിസോറി: മിസോറിയില്‍ നവജാത ശിശുവിനെ തൊട്ടിലിന് പകരം അടുപ്പില്‍ (Oven) വെച്ച് പൊള്ളലേല്‍പ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്ക് 13 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. മരിയ തോമസ് (28) എന്ന യുവതിയാണ് കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ശിക്ഷിക്കപ്പെട്ടത്.

ഒരു കുട്ടിയുടെ ക്ഷേമത്തിന് ഗുരുതരമായ കുറ്റം ചെയ്തതില്‍  മരണത്തിന് കാരണമായി- ചൊവാഴ്ച കോടതിയില്‍ മാരിയാ തോമസ് കുറ്റം സമ്മതിച്ചു.

2024 ഫെബ്രുവരിയിലാണ് ഒരു മാസം പ്രായമുള്ള സാറിയ തോമസ് എന്ന കുഞ്ഞ് ഗുരുതരമായ പൊള്ളലേറ്റ് മരിച്ചത്. കുഞ്ഞിനെ ഉറക്കാന്‍ കിടത്തിയപ്പോള്‍ മാറിപ്പോയി ഒവനില്‍ വെച്ചുപോയതാണെന്നായിരുന്നു മരിയ തോമസിന്റെ വാദം.

കൊലപാതക കുറ്റം ഒഴിവാക്കിക്കൊണ്ട്, കുട്ടിയുടെ ജീവന് അപായം വരുത്തിയെന്ന കുറ്റം (Endangering the welfare of a child) അംഗീകരിച്ചാണ് ജാക്‌സണ്‍ കൗണ്ടി കോടതി 13 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചത്.