വിസിറ്റര്‍ വിസ ദുരുപയോഗം തടയണം: യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന് അറ്റോര്‍ണി ലാല്‍ വര്‍ഗീസിന്റെ കത്ത്

By: 600002 On: Sep 23, 2026, 8:00 AM



ലാല്‍ വര്‍ഗീസ്

 

ഡാലസ്: B-1/B-2 വിസിറ്റര്‍ വിസയുടെ ദുരുപയോഗം സംബന്ധിച്ച് ആശങ്ക അറിയിച്ചുകൊണ്ടും, ഇത്തരം പ്രവണതകള്‍ തടയുന്നതിനായി കൂടുതല്‍ ശക്തമായ പരിശോധനയും നിരീക്ഷണവും ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ഡാലസിലെ ഇമിഗ്രേഷന്‍ അറ്റോര്‍ണി ലാല്‍ വര്‍ഗീസ് യു.എസ്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റിന് കത്ത് നല്‍കി.
മൂന്ന് പതിറ്റാണ്ടിലേറെയായി യു.എസ്. ഇമിഗ്രേഷന്‍ നിയമരംഗത്ത് പ്രവര്‍ത്തിക്കുന്ന അറ്റോര്‍ണി ലാല്‍ വര്‍ഗീസ്, തന്റെ പ്രൊഫഷണല്‍ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ആശങ്ക ഉന്നയിച്ചതെന്ന് കത്തില്‍ വ്യക്തമാക്കി. ടൂറിസം, ബന്ധുക്കളെ സന്ദര്‍ശിക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ആ1/ആ2 വിസയില്‍ അമേരിക്കയിലെത്തുന്ന ചിലര്‍ പിന്നീട് അനധികൃതമായി ജോലി ചെയ്യുകയും പണമായി പ്രതിഫലം സ്വീകരിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

മോട്ടലുകള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, തുടങ്ങിയ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതും, തുടങ്ങിയ മറ്റൂ ജോലികളില്‍ ഏര്‍പ്പെടുന്നതും ഉള്‍പ്പെടെ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതായി അദ്ദേഹം പറയുന്നു.

പ്രത്യേകിച്ച്, ഓരോ വര്‍ഷവും അമേരിക്കയിലെത്തി അഞ്ച്ആറ് മാസം വരെ താമസിക്കുകയും, ഏതാനും മാസങ്ങള്‍ സ്വന്തം രാജ്യത്ത് കഴിഞ്ഞ ശേഷം വീണ്ടും അമേരിക്കയില്‍ പ്രവേശിക്കുകയും ചെയ്യുന്ന ആവര്‍ത്തിച്ചുള്ള യാത്രാ രീതികള്‍ കൂടുതല്‍ ശ്രദ്ധാപൂര്‍വം പരിശോധിക്കണമെന്ന് അദ്ദേഹം നിര്‍ദേശിക്കുന്നു. ഇത്തരത്തിലുള്ള യാത്രാ ചരിത്രം വ്യക്തിയുടെ യഥാര്‍ത്ഥ സന്ദര്‍ശന ഉദ്ദേശ്യത്തെക്കുറിച്ച് കൂടുതല്‍ പരിശോധന ആവശ്യമായ സാഹചര്യമാകാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 

ഇന്ത്യന്‍ പൗരന്മാര്‍ക്ക് B-1/B-2 വിസകള്‍ക്ക് 10 വര്‍ഷം വരെ സാധുതയും ാൗഹശേുഹലലിൃ്യേ സൗകര്യവും ലഭിക്കാമെന്ന് കത്തില്‍ പരാമര്‍ശിക്കുന്ന അദ്ദേഹം, വിസയുടെ ദീര്‍ഘകാല സാധുത അമേരിക്കയില്‍ ദീര്‍ഘകാലം താമസിക്കാനുള്ള അവകാശമല്ലെന്നും, ഓരോ പ്രവേശനത്തിലും അനുവദിക്കുന്ന താമസകാലാവധി CBP ആണ് നിര്‍ണ്ണയിക്കുന്നതെന്നും വ്യക്തമാക്കുന്നു.

മുന്‍കാല യാത്രാ ചരിത്രത്തില്‍ തുടര്‍ച്ചയായ ദീര്‍ഘകാല താമസം, ആവര്‍ത്തിച്ചുള്ള പ്രവേശനം, അനധികൃത തൊഴില്‍ സംബന്ധിച്ച സൂചനകള്‍, സാമ്പത്തിക വിവരങ്ങളിലെ പൊരുത്തക്കേടുകള്‍ തുടങ്ങിയവ കാണുന്ന സാഹചര്യങ്ങളില്‍ കൂടുതല്‍ പരിശോധന നടത്തണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു. ഇത്തരം കേസുകളില്‍ കുറഞ്ഞ കാലാവധിയുള്ളതോ പരിമിതമായ എന്‍ട്രികള്‍ അനുവദിക്കുന്നതോ ആയ വിസകള്‍ പരിഗണിക്കാനും, പുതിയ വിസ അനുവദിക്കുന്നതിന് മുമ്പ് അപേക്ഷകന്റെ മുന്‍കാല യു.എസ്. യാത്രാ-താമസ ചരിത്രം കൂടുതല്‍ വിശദമായി പരിശോധിക്കാനും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അനധികൃതമായി പണമായി ജോലി ചെയ്യുന്നത് ഇമിഗ്രേഷന്‍ നിയമങ്ങളുടെ ലംഘനത്തിന് പുറമെ, ലഭിക്കുന്ന വരുമാനം നികുതി ആവശ്യങ്ങള്‍ക്കായി റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യം സൃഷ്ടിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വ്യക്തികളെയോ ഏതെങ്കിലും പ്രത്യേക സമൂഹത്തെയോ ലക്ഷ്യമിട്ടുള്ള നടപടിയല്ല താന്‍ ആവശ്യപ്പെടുന്നതെന്നും, വിസിറ്റര്‍ വിസ ദുരുപയോഗത്തിന്റെ ആവര്‍ത്തിച്ചുള്ള മാതൃകകള്‍ നയതലത്തില്‍ പരിശോധിക്കുകയും യു.എസ്. വിസാ സംവിധാനത്തിന്റെ സമഗ്രത സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്നാണ് തന്റെ അഭ്യര്‍ത്ഥനയെന്നും അറ്റോര്‍ണി ലാല്‍ വര്‍ഗീസ് വ്യക്തമാക്കി.

നിയമാനുസൃതമായ അന്താരാഷ്ട്ര യാത്ര സുഗമമാക്കുന്നതിനോടൊപ്പം, യഥാര്‍ത്ഥ സന്ദര്‍ശകരും വിസ ദുരുപയോഗം ചെയ്യുന്നവരും തമ്മില്‍ ഫലപ്രദമായി തിരിച്ചറിയാന്‍ കഴിയുന്ന നടപടികള്‍ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.