2040 ഓടെ കേരളത്തില്‍ ഡെങ്കിപ്പനി ബാധ 20 ശതമാനം വരെ ഉയരാമെന്ന് പഠനം

By: 600002 On: Sep 22, 2026, 12:13 PM


കാലാവസ്ഥാ വ്യതിയാന പശ്ചാത്തലത്തില്‍ 2040 ഓടെ കേരളത്തില്‍ ഡെങ്കിപ്പനി ബാധ 16-20 ശതമാനം വരെ ഉയരാമെന്ന് പഠനം. മഴ, താപനില, അന്തരീക്ഷ ആര്‍ദ്രത, എല്‍നിനോ-ലാനിന പ്രതിഭാസങ്ങള്‍ എന്നിവ ഡെങ്കിപ്പനി വ്യാപനത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണെന്നും പഠനം വ്യക്തമാക്കുന്നു. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മീറ്റിയോറോളജിയുടെ നേതൃത്വത്തിലായിരുന്നു ഗവേഷണം. അന്താരാഷ്ട്ര ശാസ്ത്ര മാസികയായ ജിയോ ഹെല്‍ത്ത് ഇത് സംബന്ധിച്ച പ്രബന്ധം പ്രസിദ്ധീകരിച്ചു. 

താപനില, മഴ, ഈര്‍പ്പം എന്നിവ ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകിന്റെ പ്രജനനം, അതിജീവനം, കടിക്കുന്ന നിരക്ക്, കൊതുകിനുള്ളിലെ വൈറസ് വളര്‍ച്ച എന്നിവയെ സ്വാദീനിക്കുന്നതാണ് വര്‍ധനയ്ക്ക് പ്രധാന കാരണം.