അല്ലു അര്‍ജുന്‍ ചിത്രം രാക്ക ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ 

By: 600002 On: Sep 22, 2026, 11:57 AM

 

ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജുനെ നായകനാക്കി വി അരുണ്‍ കുമാറിന്റെ(അറ്റ്‌ലി) സംവിധാനത്തില്‍ സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രം 'രാക്ക'  ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍. സിനിമാ സാങ്കേതികവിദ്യയുടെ ചരിത്രത്തില്‍ പുതിയ നാഴികക്കല്ല് കുറിച്ച്, ഏറ്റവും കൂടുതല്‍ ആളുകളെ ഒരേസമയം തത്സമയം മോഷന്‍-ക്യാപ്ചര്‍ ചെയ്ത നേട്ടത്തിനാണ് ചിത്രം ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയത്. 

തത്സമയ മോഷന്‍-ക്യപ്ചര്‍ രീതിയില്‍ ഒരേ സമയം 37 അഭിനേതാക്കളുടെ പ്രകടനങ്ങളാണ് ക്യാമറയില്‍ പകര്‍ത്തിയത്. നാല് വയസ്സുള്ള കുട്ടി മുതല്‍ 70 വയസ്സുള്ള മുതിര്‍ന്ന വ്യക്തി വരെ രംഗത്തിന്റെ ഭാഗമായി പങ്കെടുത്തു.