യുഎന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗത്വം; ഇന്ത്യക്ക് പിന്തുണയുമായി മധ്യ യൂറോപ്യന്‍ രാജ്യങ്ങള്‍ 

By: 600002 On: Sep 22, 2026, 10:03 AM


യുഎന്‍ രക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിനായുള്ള ശ്രമങ്ങള്‍ക്ക് വിസെഗ്രാഡ് ഗ്രൂപ്പ്(വി4) രാജ്യങ്ങള്‍ പിന്തുണ പ്രഖ്യാപിച്ചു. പോളണ്ട്, ഹംഗറി, സ്ലോവാക്യ, ചെക്ക്‌റിപ്പബ്ലിക് എന്നീ നാല് മധ്യ യൂറോപ്യന്‍ രാജ്യങ്ങളാണ് ഇന്ത്യയുടെ ആവശ്യത്തിന് ഒറ്റക്കെട്ടായി പിന്തുണ നല്‍കിയത്. 

ഐക്യരാഷ്ട്ര സഭാ പൊതുസമ്മേളനത്തോടനുബന്ധിച്ച് നടന്ന ആദ്യ വി4 ഇന്ത്യ വിദേശകാര്യമന്ത്രിതല കൂടിക്കാഴ്ചയിലാണ് ഈ രാജ്യങ്ങള്‍ പിന്തുണ പ്രഖ്യാപിച്ചത്.