5 മോഹൻലാൽ ചിത്രങ്ങൾ ഇനി OTT-റിലീസിലേക്ക്.

By: 600006 On: Nov 7, 2021, 5:00 PM

മരയ്ക്കാർ-അറബിക്കടലിന്റെ സിംഹം ഉൾപ്പെടെ മോഹൻലാലിന്റെ 5 ചിത്രങ്ങൾ തീയറ്റർ റിലീസിന് പകരം OTT റിലീസ് ചെയ്യും. ബ്രോ ഡാഡി, ട്വൽത്ത് മാൻ, എലോൺ തുടങ്ങിയ ചിത്രങ്ങളും, പുലിമുരുകന് ശേഷം മോഹൻലാൽ അഭിനയിച്ച വൈശാഖ് ചിത്രം എന്നിവയാണ് OTT റിലീസിനുള്ളത്.

മരക്കാർ തീയറ്റർ റിലീസിനെച്ചൊല്ലിയുള്ള തർക്കങ്ങൾക്ക് ശേഷമാണ് ഇനിയിറങ്ങാനുള്ള 5 മോഹൻലാൽ ചിത്രങ്ങൾ  OTT റിലീസ് ചെയ്യുമെന്ന് ചിത്രങ്ങളുടെ നിർമാതാവ് ആന്റണി പെരുമ്പാവൂർ ഔദ്യോഗികമായി അറിയിച്ചത്.