മാര്‍ത്തോമ്മാ സേവികാസംഘം ദേശീയ സമ്മേളനം ഒക്ടോബര്‍ 1 മുതല്‍ 4 വരെ പെന്‍സില്‍വാനിയയില്‍

By: 600002 On: Sep 22, 2026, 9:05 AM



പി പി ചെറിയാന്‍

പെന്‍സില്‍വാനിയ: 2026-ലെ മാര്‍ത്തോമ്മാ സേവികാസംഘം ദേശീയ സമ്മേളനം  ഒക്ടോബര്‍ 1 മുതല്‍ 4 വരെ പെന്‍സില്‍വാനിയയിലെ കിംഗ് ഓഫ് പ്രഷ്യയിലുള്ള വാലി ഫോര്‍ജ് കാസിനോ റിസോര്‍ട്ടില്‍  വെച്ച് നടക്കും.

ഫിലഡെല്‍ഫിയ ക്രൈസ്‌തോസ് മാര്‍ത്തോമ്മാ ഇടവകയാണ്  ഈ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. ' Women: Rooted in Christ and Routed for Mission എന്നതാണ് ഈ സമ്മേളനത്തിന്റെ മുഖ്യചിന്താവിഷയം.  

ഭദ്രാസനാധിപന്‍ അബ്രഹാം മാര്‍ പൗലോസ് തിരുമേനിയുടെ നേതൃത്വത്തിലും മാര്‍ഗനിര്‍ദ്ദേശത്തിലുമാണ് സമ്മേളന പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ, വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കാന്‍  റവ. സാം കോശി ,ഡോ. ലീന കെ. ചെറിയാന്‍ ,റ്റിന്‍സി സഖറിയ,ഡോ. ബെറ്റി എല്‍സ ജേക്കബ്,തുടങ്ങി പ്രമുഖരായ നേതാക്കളും ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്:    ആത്മീയ കൂട്ടായ്മയും പ്രാര്‍ത്ഥനയും ലക്ഷ്യമിട്ട് നടത്തുന്ന ഈ ദേശീയ സമ്മേളനത്തില്‍ ഈ ദേശീയ സമ്മേളനത്തില്‍ അമേരിക്കയില്‍ നിന്നും, കാനഡയില്‍ നിന്നും നിരവധി സേവികാസംഘം അംഗങ്ങള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.