നോര്‍ത്ത് അമേരിക്ക സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന്റെ മാര്‍ത്തോമ്മാ വോളണ്ടറി ഇവാഞ്ചലിസ്റ്റ്‌സ് അസോസിയേഷന്‍ കണ്‍വന്‍ഷന് തുടക്കമായി

By: 600002 On: Sep 21, 2026, 11:50 AM




പി പി ചെറിയാന്‍

ഡാളസ്: നോര്‍ത്ത് അമേരിക്ക ഭദ്രാസനത്തിന്റെ സൗത്ത് വെസ്റ്റ് സെന്റര്‍ എ മാര്‍ത്തോമ്മാ വോളണ്ടറി ഇവാഞ്ചലിസ്റ്റ്‌സ് അസോസിയേഷന്റെ (MTVEA) ആഭിമുഖ്യത്തില്‍ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന എം.ടി.വി.ഇ.എ.  കണ്‍വന്‍ഷന്‍ 2026 സെപ്റ്റംബര്‍ 20 ഞായറാഴ്ച രാത്രി 7:00നു  ആരംഭിച്ചു.

''ഓരോ മാര്‍ത്തോമ്മാക്കാരനും ഒരു സന്നദ്ധ സുവിശേഷകനാണ്'' എന്ന അന്തരിച്ച അബ്രഹാം മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ പ്രമുഖ വചനത്തെ അടിസ്ഥാനമാക്കി സൂം പ്ലാറ്റ്ഫോം വഴിയാണ് കണ്‍വന്‍ഷന്‍ നടത്തിയത്.

റവ. കെ. എം. മാത്യുവിന്റെ പ്രാര്‍ത്ഥനയോടെയാണ് കണ്‍വെന്‍ഷന്  തുടക്കമായത്. തുടര്‍ന്ന് ഇമ്മാനുവല്‍ മാര്‍ത്തോമ്മാ ചര്‍ച്ച് ഹ്യൂസ്റ്റണ്‍ പാരീഷ് മിഷന്‍ അംഗങ്ങള്‍ ആലപിച്ച പ്രാര്‍ത്ഥനാഗാനം ഏവരുടെയും ശ്രദ്ധ ആകര്‍ഷിച്ചു. റോബി സ്വാഗതം ആശംസിച്ച യോഗത്തിന് ഒക്ലഹോമ മാര്‍ത്തോമ്മാ ഇടവക വികാരി റവ. കെ. എം. മാത്യു അധ്യക്ഷത വഹിച്ചു.

യോഗത്തില്‍ മിസ്റ്റര്‍ സാം അലക്‌സ് മധ്യസ്ഥ പ്രാര്‍ത്ഥനയും, മിസിസ് മേരി ഏബ്രഹാം ബൈബിള്‍ വായനയും നിര്‍വഹിച്ചു. മധ്യപ്രദേശിലെ ഭോപ്പാല്‍ സേഹത്ഗഞ്ച് ക്രിസ്തു പ്രേമകുളം എം.ടി. മിഷന്‍ മിഷണറിയായ റവ. മാജു മാത്യു കണ്‍വന്‍ഷനില്‍ പ്രാരംഭ ദിന സന്ദേശം നല്‍കി.

പരിപാടിയുടെ അവസാനത്തില്‍ മിസ്റ്റര്‍ മാത്യു ലൂക്കോസ് കൃതജ്ഞത രേഖപ്പെടുത്തുകയും, റവ. ഏബ്രഹാം വി. സാംസന്റെ സമാപന പ്രാര്‍ത്ഥനയോടും ആശീര്‍വാദത്തോടും കൂടി കണ്‍വെന്‍ഷന്‍ പര്യവസാനിക്കുകയും ചെയ്തു.

അസോസിയേഷന്‍ പ്രസിഡന്റ് റവ. അബ്രഹാം വി. സാംസണ്‍, വൈസ് പ്രസിഡന്റ് ശ്രീ. ജോര്‍ജ് വര്‍ഗീസ്, സെക്രട്ടറി ശ്രീ. റോബിന്‍  ചെലഗിരി, ട്രഷറര്‍ ശ്രീ. മാത്യു ലൂക്കോസ്  ,ഷാജി രാമപുരം എന്നിവരടങ്ങുന്ന കോര്‍ കമ്മിറ്റിയാണ് ഈ ആത്മീയ സംഗമത്തിന് നേതൃത്വവും ഏകോപനവും നല്‍കുന്നത് സമൂഹത്തില്‍ സജീവമായ സന്നദ്ധ സുവിശേഷ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ വിശ്വാസികള്‍ക്ക് പ്രചോദനമേകുന്നതായിരുന്നു ഈ കണ്‍വന്‍ഷന്‍ , പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും ഇതൊരു വലിയ ആത്മീയ അനുഭവമായി മാറി.

തുടര്‍ന്നുള്ള ദിവസങ്ങളിലെ പരിപാടിയുടെ വിശദ വിവരങ്ങള്‍

സെപ്റ്റംബര്‍ 21, 2026 (തിങ്കളാഴ്ച)
വേദി: സെന്റ് പോള്‍സ് എം.ടി.സി., മെസ്‌ക്വിറ്റ്.
സമയം: വൈകിട്ട് 7:00 മണി മുതല്‍ 8:30 മണി വരെ
പ്രഭാഷണം: റവ. ജസ്റ്റിന്‍ പപ്പച്ചന്‍ ജേക്കബ്

സെപ്റ്റംബര്‍ 22, 2026 (ചൊവ്വാഴ്ച)
വേദി: ഒക്ലഹോമ എം.ടി.സി. (സൂം ഐഡി: 828 1381 4203, പാസ്വേഡ്: 180852)
സമയം: വൈകിട്ട് 7:00 മണി മുതല്‍ 8:30 മണി വരെ
പ്രഭാഷണം: റവ. പി. സി. ജെയിംസ് (എം.ടി.വി.ഇ.എ. ജനറല്‍ സെക്രട്ടറി)

സെപ്റ്റംബര്‍ 23, 2026 (ബുധനാഴ്ച)
വേദി: ഫാര്‍മേഴ്സ് ബ്രാഞ്ച് എം.ടി.സി.
സമയം: വൈകിട്ട് 7:00 മണി മുതല്‍ 8:30 മണി വരെ
പ്രഭാഷണം: റവ. ജസ്റ്റിന്‍ പപ്പച്ചന്‍ ജേക്കബ്

സെപ്റ്റംബര്‍ 24, 2026 (വ്യാഴാഴ്ച)
വേദി: കരോള്‍ട്ടണ്‍ എം.ടി.സി.
സമയം: വൈകിട്ട് 7:00 മണി മുതല്‍ 8:30 മണി വരെ
പ്രഭാഷണം: റവ. റെജിന്‍ രാജു

സെപ്റ്റംബര്‍ 25, 2026 (വെള്ളിയാഴ്ച)
വേദി: സീഹോണ്‍ എം.ടി.സി., പ്ലാനോ
സമയം: വൈകിട്ട് 7:00 മണി മുതല്‍ 8:30 മണി വരെ
പ്രഭാഷണം: റവ. എബ്രഹാം വി. സാംസണ്‍.