വാക്‌സിനെടുത്തവര്‍ക്ക് യുഎസ് നാളെ മുതല്‍ യാത്രാ നിയന്ത്രണം നീക്കുന്നു

By: 600007 On: Nov 7, 2021, 4:36 PM

വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഈ മാസം 8 മുതല്‍ എല്ലാ നിയന്ത്രണങ്ങളും നീക്കാന്‍ തീരുമാനിച്ച് യുഎസ്. യാത്രക്കാര്‍ കോവിഡ് നെഗറ്റീവ് ആണെന്ന് വിമാനം കയറും മുന്‍പ് 72 മണിക്കൂറിനുള്ളില്‍ പരിശോധിച്ചതിന്റെ തെളിവ് നല്‍കണം. വാക്‌സിന്‍ എടുക്കാത്തവരാണെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ പരിശോധിച്ചതിന്റെ തെളിവാണ് നല്‍കേണ്ടത്.

വാക്‌സിന്‍ എടുത്തവര്‍ക്കൊപ്പം യാത്ര ചെയ്യുന്ന വാക്‌സിന്‍ എടുക്കാത്ത കുട്ടികള്‍ക്കും 72 മണിക്കൂര്‍ മുന്‍പ് പരിശോധിച്ചതിന്റെ റിപ്പോര്‍ട്ട് മതി. വാക്‌സിന്‍ എടുക്കാത്തവര്‍ക്കൊപ്പമുള്ള കുട്ടികള്‍ക്കും 24 മണിക്കൂര്‍ മുന്‍പത്തെ പരിശോധനാ റിപ്പോര്‍ട്ടാണ് വേണ്ടത്. 

Content highlight: US clears restrictions for people who took vaccine