ഹ്യൂസ്റ്റണ്‍ കൊലപാതകം: പ്രതിക്ക് 75 വര്‍ഷം തടവ് ശിക്ഷ 

By: 600002 On: Sep 21, 2026, 11:33 AM

 
 
 
പി പി ചെറിയാന്‍
 
ഹ്യൂസ്റ്റണ്‍ : ഹ്യൂസ്റ്റണില്‍ 21 കാരിയായ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് 75 വര്‍ഷം കഠിനതടവ് ശിക്ഷ വിധിച്ചു. 2023 സെപ്റ്റംബറിലാണ് ഒരു കുട്ടിയുടെ അമ്മയായ ഡിയുണ്‍ഡ്രിയ ഫോര്‍ഡ്  കാണാതാകുന്നത്. ഹാരിസ് കൗണ്ടി ജൂരി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും, 2026 സെപ്റ്റംബര്‍ 18-ന് കോടതി 75 വര്‍ഷത്തെ തടവ് ശിക്ഷ വിധിക്കുകയും ചെയ്തു.
 
2023 സെപ്റ്റംബര്‍ 22-ന് ജോലിസ്ഥലത്തുനിന്നും ഒരു പുരുഷനൊപ്പം പോയ ഡിയുണ്‍ഡ്രിയ ഫോര്‍ഡിനെ പിന്നീട് കാണാതാകുകയായിരുന്നു.54 കാരനായ യോളണ്ട് ജെ. വാഷിംഗ്ടണ്‍ ആണ് കൊലപാതകം നടത്തിയത്.
 
പ്രതിയുടെ വാനില്‍ നിന്നും വസ്ത്രങ്ങളില്‍ നിന്നും കൊല്ലപ്പെട്ട യുവതിയുടെ രക്തക്കറയും ഡിഎന്‍എയും ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തി. ഡാളസില്‍ കണ്ടെത്തിയ അസ്ഥികൂടാവശിഷ്ടങ്ങള്‍ 2024 സെപ്റ്റംബറില്‍ ഡിയുണ്‍ഡ്രിയയുടേതാണെന്ന് സ്ഥിരീകരിച്ചു.