ഡോ. സണ്ണി സ്റ്റീഫന്‍ നയിക്കുന്ന യുവജന സഖ്യം കണ്‍വെന്‍ഷന്‍ ഡാളസില്‍; ഒക്ടോബര്‍ 9-11 വരെ

By: 600002 On: Sep 21, 2026, 10:58 AM



ജീമോന്‍ റാന്നി

ഡാളസ് : മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ 'യുവജന സഖ്യം കണ്‍വെന്‍ഷന്‍ 2026' ഒക്ടോബര്‍ 9, 10, 11 തീയതികളില്‍ നടക്കും. ഫാര്‍മേഴ്‌സ് ബ്രാഞ്ചിലെ മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാളസ് ദേവാലയത്തില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ ഡോ. സണ്ണി സ്റ്റീഫന്‍ മുഖ്യാതിഥിയും പ്രഭാഷകനുമായിരിക്കും.

''ശിഷ്യത്വത്തിലേക്കുള്ള വിളി'' എന്നതാണ് കണ്‍വെന്‍ഷന്റെ പ്രധാന വിഷയം. ''നിങ്ങള്‍ എന്റെ വചനത്തില്‍ നിലനില്‍ക്കുന്നുവെങ്കില്‍, നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ എന്റെ ശിഷ്യന്മാരാണ്.'' യോഹന്നാന്‍ 8:31 എന്ന ബൈബിള്‍ വചനത്തെ ആസ്പദമാക്കിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഒക്ടോബര്‍ 9, 10 തീയതികളില്‍ വൈകിട്ട് 6.30നും, ഒക്ടോബര്‍ 11ന് രാവിലെ 10 മണിക്കും സമ്മേളനം നടക്കും. വേള്‍ഡ് പീസ് മിഷന്‍ സ്ഥാപക ചെയര്‍മാനും പ്രശസ്ത സംഗീത സംവിധായകനുമായ ഡോ. സണ്ണി സ്റ്റീഫന്‍ യുവജനങ്ങളോട് വിശ്വാസം, ശിഷ്യത്വം, സേവനം, സമാധാനം എന്നീ വിഷയങ്ങള്‍ സംസാരിക്കും.

വികാരി റവ. എബ്രഹാം വി. സാംസണ്‍, അസിസ്റ്റന്റ് വികാരി റവ. ജെസ്വിന്‍ ജോണ്‍സണ്‍, കണ്‍വീനര്‍ ശ്രീ. സിബി മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍. യുവജനങ്ങളുടെ ആത്മീയ വളര്‍ച്ചയ്ക്കും സാമൂഹിക പ്രതിബദ്ധതയ്ക്കും പ്രചോദനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

സ്ഥലം: Mar Thoma Church of Dallas - Farmers Branch
വിലാസം: 11550 Luna Rd, Farmers Branch, TX 75234.