ജീമോന്‍ റാന്നി
ഹൂസ്റ്റണ്‍: ചുങ്കത്തറ ചാരുവില പുത്തന്‍വീട്ടില്‍ സി.സി.മാത്യുവിന്റെയും അച്ചാമ്മ മാത്യുവിന്റെയും മകന്‍ ചാക്കോ മാത്യു (സണ്ണി - 57) ഹൂസ്റ്റണില്‍ അന്തരിച്ചു. സെപ്റ്റംബര്‍ 18 നായിരുന്നു അന്ത്യം.
ഭാര്യ: സൂസന്‍ മാത്യു, തിരുവല്ല തോപ്പില്‍ കളത്തില്‍ ചാക്കോ മാത്യുവിന്റേയും സൂസമ്മ മാത്യുവിന്റെയും മകളാണ്.
മക്കള്‍: സുനു, സാം
സഹോദരങ്ങള്‍ - ഡോ.ശോശാമ്മ ആഷ്‌ലി (ലിസ് - ഹൂസ്റ്റണ്‍ ) ഡോ.ജോസഫ് മാത്യു (സജി - ഡാളസ് ) ചാരുവിള മാത്യു (ഷിബു - ഹൂസ്റ്റണ്‍ )
30 വര്‍ഷത്തോളം ന്യൂയോര്‍ക്കിലെ ലോങ്ങ് ഐലന്‍ഡില്‍ താമസിച്ചു പ്രവര്‍ത്തിക്കുകയും, ന്യൂയോര്‍ക്ക് സിറ്റി ഹൗസിങ് പ്രെസെര്‍വഷന്‍ ആന്‍ഡ് ഡെവ ലപ്‌മെന്റ് ഡിപ്പാര്‍ട്‌മെന്റില്‍ സീനിയര്‍ പ്രൊക്യൂര്‍മെന്റ് ഡയറക്ടറായി 1996 മുതല്‍ 2018 വരെ പ്രവര്‍ത്തിച്ച പരേതന്‍ കുറെ വര്‍ഷങ്ങളായി കുടുംബ സമേതം ഹൂസ്റ്റണില്‍ താമസമാരംഭിച്ച് സാമൂഹ്യ പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെട്ടുവരുകയായിരുന്നു. .
തുടര്‍ച്ചയായി 2 ടെമുകളിലായി 6 വര്‍ഷം (2008-2014) മാര്‍ത്തോമാ സഭയുടെ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിന്റെ ട്രഷറായും ഒരു പതിറ്റാണ്ടോളം ന്യൂയോര്‍ക് ലോങ്ങ് ഐലന്‍ഡ് മാര്‍ത്തോമാ ഇടവകയുടെ ചുമതലക്കാരനായും സ്തൃത്യര്‍ഹ സേവനം ചെയ്ത ചാക്കോ മാത്യു നേതൃത്വത്തോട് ചേര്‍ന്ന് നിന്ന് കൊണ്ട് നിരവധി കര്‍മ്മ പദ്ധതികള്‍ക്കു തുടക്കം കുറിക്കുകയും നടപ്പിലാക്കുകയും ചെയ്തു.
ന്യൂയോര്‍ക് ഇന്‍സ്‌റിറ്റിയൂട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് എംടെക് ബിരുദവും സ്റ്റാന്‌ഫോര്ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഹൗസിങ് കൗണ്‌സിലിംഗിലും അഡിക്ഷന്‍ കൗണ്‌സിലിംഗിലും ഡിപ്ലോമായും കരസ്ഥമാക്കിയിട്ടുണ്ട്.
പൊതു ദര്‍ശനവും ഒന്നാം ഭാഗ സംസ്‌കാര ശുശ്രൂഷയും (ഹൂസ്റ്റണ്‍): സെപ്റ്റംബര്‍ 23 ബുധനാഴ്ച വൈകുന്നേരം 5:30 മുതല്‍ രാത്രി 8 വരെ ഹൂസ്റ്റണിലെ ഇമ്മാനുവേല്‍ മാര്‍ത്തോമാ ദേവാലയത്തില്‍ (12803 Sugar Ridge Blvd., Stafford, TX 77477)
പൊതു ദര്‍ശനവും തുടര്‍ ഭാഗ സംസ്‌കാര ശുശ്രൂഷകളും (ന്യൂയോര്‍ക് ) : സെപ്റ്റംബര്‍ 26 ശനിയാഴ്ച രാവിലെ 8:30ന് ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്‍ഡ് മാര്‍ത്തോമാ ദേവാലയത്തില്‍ (2350 Merrick Avenue, Merrick, NY 11566) നടക്കും.
ശുശ്രൂഷകളുടെ തത്സമയ ലൈവ്‌സ്ട്രീം ലിങ്കുകള്‍ :
ബുധനാഴ്ച
https://www.youtube.com/live/bQ4XGPmQlJg
ശനിയാഴ്ച
https://www.youtube.com/live/NxBuI3qahK8
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോസഫ് മാത്യു (സജി) - 410 814 9349
ജോസഫ് കെ ജോസഫ് - 832 731 5162