ഹോളിവുഡ് ജീവനക്കാര്‍ക്കായി എഐ പരിശീലന പദ്ധതി: കാലിഫോര്‍ണിയയില്‍ പുതിയ നിയമം ഒപ്പുവെച്ചു

By: 600002 On: Sep 21, 2026, 9:41 AM




പി പി ചെറിയാന്‍

ലോസ് ഏഞ്ചല്‍സ്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സാങ്കേതികവിദ്യയുടെ വളര്‍ച്ചയ്ക്കിടയില്‍ ഹോളിവുഡ് ജീവനക്കാരെ സഹായിക്കാനായി കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗവിന്‍ ഗ്യുസം പുതിയ നിയമത്തില്‍ ഒപ്പുവെച്ചു. ഹോളിവുഡ് സിനിമകളെയും എഐയെയും ബന്ധപ്പെടുത്തി കാലിഫോര്‍ണിയയില്‍ വരുന്ന ആദ്യ നിയമങ്ങളില്‍ ഒന്നാണിത്.

കമ്മ്യൂണിറ്റി കോളേജുകളില്‍ പരിശീലനത്തിനായി 15 ദശലക്ഷം ഡോളറിന്റെ പൈലറ്റ് പ്രോഗ്രാമിന് ഈ നിയമം രൂപം നല്‍കുന്നു. സാങ്കേതികവിദ്യയോടൊപ്പം മനുഷ്യന്റെ തൊഴിലിനെയും സര്‍ഗ്ഗാത്മകതയെയും സംരക്ഷിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

യൂണിയനുകളുടെയും തൊഴിലുടമകളുടെയും സഹകരണത്തോടെ കാലിഫോര്‍ണിയ കമ്മ്യൂണിറ്റി കോളേജസ് ചാന്‍സലര്‍ ഓഫീസ് ഈ പരിശീലന പദ്ധതിക്ക് നേതൃത്വം നല്‍കും.

സാഗ്-ആഫ്ത്ര (SAG-AFTRA) ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഈ ബില്ലിനെ പിന്തുണച്ചിട്ടുണ്ട്.