സഹോദരിയെ രക്ഷിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് 13 വയസ്സുകാരന്‍ മരിച്ചു

By: 600002 On: Sep 21, 2026, 9:35 AM



മോണ്ടാന: അമേരിക്കയിലെ മോണ്ടാനയില്‍ സഹോദരിയെ പുഴയില്‍ ഒഴുക്കില്‍പ്പെടാതെ രക്ഷിച്ച 13 വയസ്സുകാരന്‍ മുങ്ങിമരിച്ചു. എഫ്രേം ഡെയ്ലി എന്ന കുട്ടിയാണ് മരിച്ചത്. വ്യാഴാഴ്ചയായിരുന്നു ഈ ദുരന്തം.

മോണ്ടാനയിലെ ഫ്രോംബര്‍ഗിന് സമീപം ക്ലാര്‍ക്ക്‌സ് ഫോര്‍ക്ക് നദിയില്‍ ട്യൂബിങ് നടത്തുന്നതിനിടെയാണ് വ്യാഴാഴ്ചയായിരുന്നു ഈ സംഭവം. സഹോദരി വെള്ളത്തില്‍ അപകടത്തില്‍പ്പെട്ടത് കണ്ട് എഫ്രേം അവളെ രക്ഷപ്പെടുത്തുകയായിരുന്നു. സഹോദരിയെ സുരക്ഷിതമായി കരയിലെത്തിക്കാന്‍ കഴിഞ്ഞെങ്കിലും, എഫ്രേം ശക്തമായ ഒഴുക്കില്‍പ്പെട്ട് വെള്ളത്തിനടിയിലേക്ക് താഴുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ തീവ്രമായ തെരച്ചിലിനൊടുവില്‍, പിറ്റേദിവസം ഉച്ചയോടെയാണ് പ്രത്യേക ഡൈവിംഗ് ഉപകരണങ്ങളും ഹെലികോപ്റ്ററും ഡ്രോണുകളും ഉപയോഗിച്ച് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.

ഒന്‍പത് മക്കളുള്ള കുടുംബത്തിലെ അംഗമായ എഫ്രേമിനെ ബന്ധുക്കളും സുഹൃത്തുക്കളും ഒരു 'ഹീറോ' എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ ദാരുണ സംഭവം പ്രദേശത്ത് വലിയ ദുഃഖം സൃഷ്ടിച്ചിട്ടുണ്ട്.