പി പി ചെറിയാന്‍
ചിക്കാഗോ: ശനിയാഴ്ച വൈകുന്നേരത്തോടെ ഒ'ഹെയര്‍ വിമാനത്താവളത്തില്‍ 353 വിമാനങ്ങളും മിഡ്വേ വിമാനത്താവളത്തില്‍ 71 വിമാനങ്ങളും റദ്ദാക്കി. മണിക്കൂറുകള്‍ വൈകിയാണ് പല സര്‍വീസുകളും നടക്കുന്നത്.
മോശം കാലാവസ്ഥ: കനത്ത മഴയും ഇടിമിന്നലും തുടരുന്ന സാഹചര്യത്തില്‍ ചിക്കാഗോയില്‍ ഫ്‌ളഡ് വാച്ച് (Flood Watch) പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ചയും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം: വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് യാത്രക്കാര്‍ തങ്ങളുടെ ഫ്‌ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.