ലോകത്തിലെ മികച്ച ഭരണാധികാരി നരേന്ദ്ര മോദിയെന്നു സര്‍വേ; ബൈഡനും ബോറിസ് ജോണ്‍സണും പിന്നില്‍

By: 600007 On: Nov 7, 2021, 4:28 PM

ലോകനേതാക്കളുടെ അംഗീകാര പട്ടികയില്‍ മികച്ച നേട്ടവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.  യുഎസിലെ ഡാറ്റ ഇന്റലിജന്‍സ് സ്ഥാപനമായ മോര്‍ണിങ് കണ്‍സല്‍ട്ട് പുറത്തുവിട്ട 'ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ റേറ്റിങ്ങില്‍' 70 ശതമാനം റേറ്റിങ് നേടി മോദി ഒന്നാമതെത്തി. യുഎസ് പ്രസിഡന്റിനെയും ബ്രിട്ടിഷ് പ്രധാനമന്ത്രിയെയും പിന്നിലാക്കിയാണ് ലോകത്തിലെ ഏറ്റവും മികച്ച ഭരണാധികാരിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ റിപ്പോര്‍ട്ട് വിലയിരുത്തിയത്. 

പൊളിറ്റിക്കല്‍ ഇന്റലിജന്‍സ് യൂണിറ്റ് വഴിയാണ് മോണിങ് കണ്‍സല്‍ട്ട് വിവരങ്ങള്‍ ശേഖരിക്കുന്നത്. 13 ലോകരാജ്യങ്ങളുടെ തലവന്‍മാരുടെ പട്ടികയില്‍ മോദി ജനപ്രീതിയില്‍ 70% പിന്തുണ നേടി. ബൈഡന് 44 ശതമാനവും ബോറിസ് ജോണ്‍സണ് 40 ശതമാനവും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയ്ക്ക് 36 ശതമാനവുമാണ് പിന്തുണ ലഭിച്ചത്. 

Content highlight: PM Narendra Modi tops Global Leader Approval Ratings