ജപ്പാനിലെ 20 ആമത് ഏഷ്യന്‍ ഗെയിംസിന് വര്‍ണാഭമായ തുടക്കം 

By: 600002 On: Sep 19, 2026, 11:46 AM


 


ജപ്പാനിലെ ഐച്ചി-നാഗോയയില്‍ 20 ാമത് ഏഷ്യന്‍ ഗെയിംസിന് വര്‍ണാഭമായ തുടക്കം. പലോമ മിസുഹോ പാര്‍ക്ക് അത്‌ലറ്റിക് സ്റ്റേഡിയത്തില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ജപ്പാന്‍ ചക്രവര്‍ത്തി നറുഹിതോ ഏഷ്യന്‍ ഗെയിംസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു. ചടങ്ങില്‍ ചക്രവര്‍ത്തി നറുഹിതോയോടൊപ്പം അദ്ദേഹത്തിന്റെ പത്‌നി മസാകോ, കിരീടാവകാശി പ്രിന്‍സ് അക്കിഷിനോ, ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യ പ്രസിഡന്റ് ഷെയ്ഖ് ജോആന്‍ ബിന്‍ ഹമദ് അല്‍ ഥാനി തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.

ഐച്ചി പ്രവിശ്യാ ഗവര്‍ണര്‍ ഒമുറ ഹിഡെആക്കി കായികതാരങ്ങളെയും കാണികളെയും അഭിസംബോധന ചെയ്തു. കൈക്കോ ടോഡ അവതരിപ്പിച്ച ജാപ്പനീസ് ദേശീയ ഗാനാലാപനത്തോടെയും ആകാശത്ത് ബ്ലൂ ഇംപള്‍സ് വിമാനങ്ങളുടെ പ്രദര്‍ശനത്തോടെയുമാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. 

ഇത്തവണ 36 കായിക ഇനങ്ങളിലായി 503 കായികതാരങ്ങളാണ് ഇത്തവണ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.