മറാത്തി ചിത്രം 'ഗോന്ധള്‍' ഓസ്‌കറിലേക്ക്

By: 600002 On: Sep 19, 2026, 10:35 AM


മറാത്തി ചിത്രമായ ഗോന്ധള്‍ ഓസ്‌കാര്‍ 2027നായുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി. ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്.

സന്തോഷ് ദവാഖറാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. നവദമ്പതികള്‍ക്കായി നടത്തപ്പെടുന്ന ഗ്രാമത്തിലെ ഒരു ചടങ്ങും അതിനോട് അനുബന്ധിച്ച് നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് ഇത്. 

33 ചിത്രങ്ങളുടെ പട്ടികയില്‍ നിന്നാണ് 2027-ലെ ഓസ്‌കാര്‍ പുരസ്‌കാരത്തിനായുള്ള മത്സരത്തിലേക്ക് ഈ ചിത്രം ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പി. ശേഷാദ്രിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.