മിഠായി പാക്കെറ്റുകളിൽ ക്യാനബിസ് ഉൽപന്നങ്ങൾ;മുന്നറിയിപ്പു നൽകി ടൊറന്റോ പോലീസ്  

By: 600007 On: Nov 6, 2021, 10:02 PM

മിഠായികളോടും മറ്റ് ലഘുഭക്ഷണങ്ങളോടും സാമ്യമുള്ള പാക്കെറ്റുകളിൽ ക്യാനബിസ് ഉൽപന്നങ്ങൾ  കണ്ടെത്തിയതിനെത്തുടർന്ന് പൊതുജന സുരക്ഷാ മുന്നറിയിപ്പ് നൽകി ടൊറന്റോ പോലീസ്. വെള്ളിയാഴ്ച രാത്രി അൽനസ് സ്ട്രീറ്റിനും ഫിഞ്ച് അവന്യൂ വെസ്റ്റിനും സമീപമുള്ള ഒരു ലൈസൻസില്ലാത്ത കടയിൽ ഉദ്യോഗസ്ഥർ സെർച്ച് വാറണ്ട് നടത്തിയതിന് പിന്നാലെയാണ് മുന്നറിയിപ്പ്. 

പോലീസ് പുറത്തു വിട്ട ഫോട്ടോകളിൽ ചീസ് പഫ്‌സ്, സ്‌കിറ്റിൽസ്, ലോലിപോപ്പുകൾ, വിവിധതരം ഗമ്മി മിഠായികൾ എന്നിവയോട് സാമ്യം തോന്നിക്കുന്ന പാക്കെറ്റുകളിലാണ്  ക്യാനാബിസ് ഉൽപന്നങ്ങൾ വിൽക്കുന്നത്. ഈ ഉൽപ്പന്നങ്ങൾ കുട്ടികൾ കഴിച്ചാൽ ദോഷകരമാകുമെന്ന് ശനിയാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പോലീസ് മുന്നറിയിപ്പ് നൽകുന്നതോടൊപ്പം ഇതിനെക്കുറിച്ച് വിവരം ലഭിക്കുന്നവർ പോലീസിനെ ബന്ധപ്പെടാൻ നിർദ്ദേശിക്കുന്നു.