ഗ്രീന്‍ലന്‍ഡിന് മേല്‍ അവകാശം സ്ഥാപിച്ച് അമേരിക്ക; ഡെന്മാര്‍ക്കുമായി ധാരണയിലെത്തിയെന്ന് ട്രംപ്

By: 600002 On: Sep 19, 2026, 10:16 AM



 

ഡെന്മാര്‍ക്കിന്റെ സ്വയംഭരണ പ്രദേശമായ ഗ്രീന്‍ലന്‍ഡിന് മേല്‍ അവകാശം സ്ഥാപിച്ച് അമേരിക്ക. സൈനിക താവളം സ്ഥാപിക്കുന്നതിന് ഡെന്മാര്‍ക്കുമായി ധാരണയിലെത്തിയെന്ന് ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ്. ധാരണ നിലവില്‍ വന്നാല്‍ മറ്റ് രാജ്യങ്ങള്‍ക്ക് ഗ്രീന്‍ലാന്‍ഡില്‍ നിക്ഷേം നടത്താന്‍ അമേരിക്കന്‍ അനുവാദം ആവശ്യമാകും.

ഗ്രീന്‍ലന്‍ഡിനെ നാറ്റോ സഖ്യകക്ഷിയായ ഡെന്മാര്‍ക്കില്‍ നിന്നും ഏറ്റെടുക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവന നേരത്തെ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ രഹസ്യമായി നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇപ്പോള്‍ ഗ്രീന്‍ലന്‍ഡിനു മേല്‍ സുരക്ഷാപരമായ അധികാരം ഉറപ്പിക്കാന്‍ ഡെന്മാര്‍ക്കും ഗ്രീന്‍ലന്‍ഡുമായി ധാരണയായെന്ന് ട്രംപ് പ്രസ്താവിച്ചിരിക്കുന്നത്. ധാരണ പ്രകാരം ഗ്രീന്‍ലണ്ടിന്റെ സുരക്ഷയിലും മറ്റ് ആവശ്യങ്ങളിലും അമേരിക്കയ്ക്ക് സ്ഥിരമായ നിയന്ത്രണം ഉണ്ടാകുമെന്നും ട്രംപ് പറഞ്ഞു.