അലനിലെ സ്റ്റാര്‍ബക്‌സ് പാര്‍ക്കിംഗ് ലോട്ടില്‍ വെടിവെപ്പ്; ഒരാള്‍ മരിച്ചു

By: 600002 On: Sep 19, 2026, 9:57 AM



പ്രസാദ് തീയാടിക്കല്‍

അലന്‍, ടെക്‌സസ്: അലനിലെ സ്റ്റാര്‍ബക്‌സ് പാര്‍ക്കിംഗ് ലോട്ടിലുണ്ടായ വെടിവെപ്പില്‍ ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് വെടിയേല്‍ക്കുകയും ചെയ്തു.

സെപ്റ്റംബര്‍ 18 വെള്ളിയാഴ്ച വൈകിട്ട് ആറുമണിക്ക് തൊട്ടുമുമ്പ് State Highway 121നും North Watters Road-നും സമീപമുള്ള Starbucks പാര്‍ക്കിംഗ് ലോട്ടിലാണ് സംഭവം നടന്നത്.

Allen Police നല്‍കുന്ന പ്രാഥമിക വിവരമനുസരിച്ച്, രണ്ടുപേര്‍ തമ്മിലുണ്ടായ തര്‍ക്കം വെടിവെപ്പില്‍ കലാശിക്കുകയായിരുന്നു. സംഭവത്തില്‍ ഇരുവര്‍ക്കും വെടിയേറ്റു. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരിച്ചു.

വെടിയേറ്റ രണ്ടാമത്തെ വ്യക്തിയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ ഉള്‍പ്പെട്ടവരുടെ പേരുകളും പോലീസ് വെളിപ്പെടുത്തിയിട്ടില്ല. അറസ്റ്റ് സംബന്ധിച്ച വിവരവും നിലവില്‍ ലഭ്യമല്ല.

സംഭവത്തില്‍ Allen Police അന്വേഷണം തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് പുറത്തുവിടുമെന്ന് അധികൃതര്‍ അറിയിച്ചു.