ഇന്ത്യയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുത്ത നിരവധി ലോകനേതാക്കള്‍ക്ക് അസുഖം ബാധിച്ചെന്ന പ്രചാരണങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം. ഇത്തരം റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്ന് മന്ത്രാലയം അറിയിച്ചു. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഇത്തരം പോസ്റ്റുകള്‍ക്കെതിരെ മന്ത്രാലയത്തിന്റെ ഫാക്ട് ചെക്കിംഗ് വിഭാഗം മുന്നറിയിപ്പും നല്‍കി.
ബ്രിക്‌സ് ഉച്ചകോടി കഴിഞ്ഞ് മടങ്ങിയ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസ് പൊതുപരിപാടികളില്‍ നിന്ന് പിന്‍മാറിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.