ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും നടത്തിയ സൈനികാക്രമണങ്ങളില്‍ അമേരിക്ക യുദ്ധക്കുറ്റം ചെയ്തുവെന്നത് വിശ്വസിക്കാന്‍ മതിയായ കാരണങ്ങളുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ വസ്തുതാന്വേഷണ മിഷന്റെ കണ്ടെത്തല്‍.
ഇറാനിലെ മിനാബിലെ പ്രൈമറി സ്‌കൂളിലും ലമേര്‍ഡിലെ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലുമുള്ള ഫെബ്രുവരി മാസത്തെ മിസൈല്‍ ആക്രമണങ്ങള്‍. ഇന്‍ഡിസ്‌ക്രിമിനേറ്റ ആക്രമണമായിരുന്നു. ഇത് സാധാരണക്കാരുടെ മരണത്തിനും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നാശനഷ്ടത്തിനും കാരണമായെന്നും ഇറാനെക്കുറിച്ചുള്ള സ്വതന്ത്ര അന്താരാഷ്ട്ര വസ്തുതാന്വേഷണ മിഷന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.