പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ഇന്ധനക്ഷാമവും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്ത് ചെലവുചുരുക്കല്‍ നടപടികള്‍ പ്രഖ്യാപിച്ച് പാകിസ്താന്‍. കോവിഡ് കാലത്തിന് സമാനമായി വിപണികളുടെ പ്രവര്‍ത്തനസമയം ചുരുക്കുന്നതും പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് നിരോധനം ഏര്‍പ്പെടുത്തുന്നതും ഉള്‍പ്പെടെയുള്ള കടുത്ത നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
പുതിയ ഉത്തരവ് പ്രകാരം എല്ലാത്തരം സര്‍ക്കാര്‍ വാഹനങ്ങളും വാങ്ങുന്നതിനും പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമെ, ഔദ്യോഗിക വാഹനങ്ങള്‍ക്കുള്ള ഇന്ധന വിഹിതം മൂന്ന് മാസത്തേക്ക് 50 ശതമാനമാക്കി വെട്ടിക്കുറയ്ക്കാനും നിര്‍ദ്ദേശമുണ്ട്. എന്നാല്‍ സായുധ സേനകള്‍, ക്രമസമാധാന പാലകര്‍, അവശ്യ സര്‍വീസുകള്‍ എന്നിവയെ ഇന്ധന നിയന്ത്രണത്തില്‍ ഒഴിവാക്കിയിട്ടുണ്ട്.