റീജിയണല്‍ OCYM ഏഴാമത് വാര്‍ഷിക ഓര്‍ത്തഡോക്‌സ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് ആവേശകരമായ തുടക്കം

By: 600002 On: Sep 18, 2026, 9:03 AM



സന്തോഷ് പി സ്‌കറിയാ

ഡാളസ്: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡാളസ് റീജിയണല്‍ ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനം (OCYM) സംഘടിപ്പിക്കുന്ന ഏഴാമത് വാര്‍ഷിക ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ക്രിക്കറ്റ് ടൂര്‍ണമെന്റിന് മക്കിന്നി സെന്റ് പോള്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഗ്രൗണ്ടില്‍ ആവേശകരമായ തുടക്കമായി.

ഡാളസ് മേഖലയിലെ വിവിധ ഓര്‍ത്തഡോക്‌സ് ഇടവകകളിലെ യുവജനങ്ങളെ ഒരേ വേദിയില്‍ ഒരുമിപ്പിക്കുകയും, ഇടവകകള്‍ തമ്മിലുള്ള സൗഹൃദവും കൂട്ടായ്മയും സഹകരണവും ശക്തിപ്പെടുത്തുകയുമാണ് ടൂര്‍ണമെന്റിന്റെ പ്രധാന ലക്ഷ്യമെന്ന് വൈസ് പ്രസിഡന്റ് വെരി റവ. രാജു ഡാനിയേല്‍ കോര്‍ എപ്പിസ്‌കോപ്പ അഭിപ്രായപ്പെട്ടു. സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് (ഇര്‍വിങ്), സെന്റ് മേരീസ് COI ഓര്‍ത്തഡോക്‌സ് ചര്‍ച്ച് (കാരോള്‍ട്ടണ്‍), സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് (ഡാളസ്), സെന്റ് പോള്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് (മക്കിന്നി), സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് വലിയപള്ളി (ഫാര്‍മേഴ്‌സ് ബ്രാഞ്ച്) എന്നീ അഞ്ച് ഇടവകകളാണ് ഈ വര്‍ഷത്തെ ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്.

മത്സരങ്ങള്‍ സെപ്റ്റംബര്‍ 26, ഒക്ടോബര്‍ 10 തീയതികളില്‍ തുടരും. ഒക്ടോബര്‍ 11ന് വൈകുന്നേരം 2:30 മുതല്‍ 6:30 വരെ നടക്കുന്ന ഗ്രാന്‍ഡ് ഫൈനലോടെ ടൂര്‍ണമെന്റിന് സമാപനമാകും. ഓഗസ്റ്റ് 30നു നടന്ന ടൂര്‍ണമെന്റിന്റെ ആദ്യ മത്സരങ്ങളില്‍ സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, മക്കിന്നി 38 റണ്‍സിന് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് വലിയപള്ളി, ഫാര്‍മേഴ്‌സ് ബ്രാഞ്ചിനെ പരാജയപ്പെടുത്തി. മറ്റൊരു മത്സരത്തില്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ഇര്‍വിംഗ് എട്ട് വിക്കറ്റിന് സെന്റ് മേരീസ് COI, കരോള്‍ട്ടണിനെ പരാജയപ്പെടുത്തി മികച്ച തുടക്കം കുറിച്ചു. ലീഗ് മത്സരങ്ങള്‍ 12 ഓവര്‍ വീതവും, പ്ലേ ഓഫ് മത്സരങ്ങള്‍ 15 ഓവര്‍ വീതവും, ഗ്രാന്‍ഡ് ഫൈനല്‍ 20 ഓവര്‍ വീതവുമായാണ് ക്രമീകരിച്ചിരിക്കുന്നത്.

വൈസ് പ്രസിഡന്റ് വെരി റവ. രാജു ഡാനിയേല്‍ കോര്‍ എപ്പിസ്‌കോപ്പ, സെക്രട്ടറി നിതിന്‍ വര്‍ഗീസ്, ജോയിന്റ് സെക്രട്ടറി സനൂപ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിലാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ട്രഷറര്‍ ഷിജു സാമുവല്‍, സജേഷ് സ്‌കറിയ, ബാലു തോമസ് എന്നിവര്‍ ടൂര്‍ണമെന്റ് കോ-ഓര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിക്കുന്നു. ഡാലസ് റീജിയണല്‍ OCYMന് പുതിയ വെബ്‌സൈറ്റ് സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. തോമസ് മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ പ്രാര്‍ത്ഥനയോടും അനുഗ്രഹത്തോടും പിന്തുണയോടും കൂടി, റവ. ഫാ. തമ്പാന്‍ വര്‍ഗീസ്, റവ. ഫാ. ചാക്കോ ഐസക്ക് എന്നിവരുടെ സാന്നിധ്യത്തില്‍, ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം മക്കിന്നി സെന്റ് പോള്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഗ്രൗണ്ടില്‍ ഛഇഥങ വൈസ് പ്രസിഡന്റ് വെരി റവ. രാജു ഡാനിയേല്‍ കോര്‍ എപ്പിസ്‌കോപ്പ ഉദ്ഘാടനം ചെയ്തു.

പള്ളികളില്‍ സംഘടിപ്പിക്കുന്ന വിവിധ മത്സരങ്ങളുടെയും പരിപാടികളുടെയും വിവരങ്ങള്‍ ഒരിടത്ത് ലഭ്യമാക്കുന്നതിനൊപ്പം, മത്സരങ്ങളുടെ ലൈവ് ട്രാക്കിംഗ്, സ്‌കോറുകള്‍, ഫലങ്ങള്‍, റിയല്‍-ടൈം അപ്‌ഡേറ്റുകള്‍ എന്നിവ ലഭ്യമാക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോമായാണ് പുതിയ വെബ്‌സൈറ്റ് ഒരുക്കിയിരിക്കുന്നത്. ആര്‍ക്കും സ്വന്തമായി ഒരു മത്സരം ഈ പ്ലാറ്റ്ഫോമിലൂടെ സൗജന്യമായി സംഘടിപ്പിക്കാനും നിയന്ത്രിക്കാനും സാധിക്കുമെന്നതാണ് വെബ്‌സൈറ്റിന്റെ പ്രധാന സവിശേഷത. മത്സരങ്ങള്‍ സൃഷ്ടിക്കുന്നതു മുതല്‍ ടീമുകളെയും മത്സരക്രമങ്ങളെയും ഏകോപിപ്പിക്കുക, സ്‌കോറുകളും ഫലങ്ങളും തത്സമയം അപ്‌ഡേറ്റ് ചെയ്യുക തുടങ്ങിയ സൗകര്യങ്ങള്‍ ഒരൊറ്റ പ്ലാറ്റ്ഫോമില്‍ യാതൊരു ഉപയോഗച്ചെലവുമില്ലാതെ ലഭ്യമാക്കുന്നു. ഇതിലൂടെ പള്ളികള്‍ക്കും വിവിധ സംഘടനകള്‍ക്കും മത്സരങ്ങളുടെ നടത്തിപ്പ് കൂടുതല്‍ ലളിതവും കാര്യക്ഷമവുമാക്കുകയാണ് ലക്ഷ്യം. 

വെബ്‌സൈറ്റ്: www.dallaoscym.org യുവജനങ്ങളുടെ കായികപ്രതിഭകള്‍ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, വിവിധ ഇടവകള്‍ തമ്മിലുള്ള ബന്ധവും ഐക്യവും കൂട്ടായ പ്രവര്‍ത്തനവും കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇത്തരം കായികമേളകള്‍ സഹായിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. മത്സര വേദി: St. Paul Orthodox Church Ground 5088 Baxter Well Rd, McKinney, Texas.