ഡല്ലാസ് സൗഹൃദ വേദിയുടെ ഓണം 2026 ആഘോഷം സെപ്റ്റംബര്‍ 19ന്

By: 600002 On: Sep 17, 2026, 7:08 PM



പി പി ചെറിയാന്‍

ഡല്ലാസ്: 'ഡല്ലാസ് സൗഹൃദ വേദി'യുടെ (Dallas Sauhruda Vedhi) ആഭിമുഖ്യത്തില്‍ വിപുലമായ ഓണം 2026 ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു. 'ജനങ്ങളും സംസ്‌കാരവും സമൂഹവും' എന്ന മുഖ്യ ആശയവുമായി ഒത്തൊരുമയുടെയും സമൃദ്ധിയുടെയും സന്ദേശം പകര്‍ന്നാണ് ഈ വര്‍ഷത്തെ ഓണാഘോഷം ഒരുക്കിയിരിക്കുന്നത്.

ഓണാഘോഷം 2026 സെപ്റ്റംബര്‍ 19, ശനിയാഴ്ച രാവിലെ 10:00 മണിക്ക് സെന്റ് മേരീസ് മലങ്കര ജാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് (St. Mary's Malankara Jacobite Syriac Orthodox Church, 2112, Old Denton Road, Carrollton, TX 75006) ആരംഭിക്കും.

മുഖ്യ അതിഥിയായി  സജി ജോര്‍ജ്ജ് (മേയര്‍, ടൗണ്‍ ഓഫ് സണ്ണിവെയ്ല്‍) പങ്കെടുക്കും. ഏവരുടെയും മനസ്സില്‍ സ്‌നേഹവും സന്തോഷവും നിറയ്ക്കാന്‍ ഒത്തുകൂടുന്ന ഈ ഓണാഘോഷ പരിപാടിയിലേക്ക് എല്ലാ മലയാളികളെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.