പ്രസാദ് തീയാടിക്കല്‍
ഡാളസ് / ചെങ്ങന്നൂര്‍: ദീര്‍ഘകാലം ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റിയില്‍ സേവനം ചെയ്ത റിട്ടയേര്‍ഡ് PHN ഉദ്യോഗസ്ഥ ആയിരുന്ന ലില്ലിക്കുട്ടി ഉമ്മന്‍, (90) സെപ്റ്റംബര്‍ 16-ന് ഡാളസില്‍ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ പി. ഒ ഉമ്മന്‍. മക്കള്‍: സന്തോഷ്. മരുമകള്‍ ആനി. ചെറുമകന്‍: ജോയല്‍. ചെറുമകള്‍ :ജെസ്ലിന്‍
പരേത പുത്തന്‍കാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ സജീവ അംഗമായിരുന്നു. പൊതുദര്‍ശന ശ്രുശ്രൂഷകള്‍ സെപ്തംബര്‍ 18 വെള്ളിയാഴ്ച വൈകിട്ട് 6:30 ന് ഡാളസ് St. Thomas Orthodox church , 9414 Shilo Road, Dallas, Texas -ല്‍ വെച്ച് നടക്കും സംസ്‌കാര ശ്രുശ്രുഷകള്‍ ശനിയാഴ്ച രാവിലെ 9:30 ന് ശനിയാഴ്ച രാവിലെ അതേ ആലയത്തില്‍ വെച്ച് നടക്കും.
തുടര്‍ന്ന് സംസ്‌ക്കാരം റൗലേറ്റിലുള്ള സേക്രഡ് ഹാര്‍ട്ട് സെമിടെറിയില്‍ സംസ്‌കരിക്കും 3900 Rowllet Road, Rowllet, Texas. 75088.