സി.എസ്.ഐ. കോണ്‍ഗ്രിഗേഷന്‍സ് കൗണ്‍സില്‍ ട്രഷറര്‍ ജോര്‍ജ് വര്‍ഗീസ് (രാജുച്ചായന്‍) ഡാളസ്സില്‍ അന്തരിച്ചു

By: 600002 On: Sep 16, 2026, 2:53 PM

 

പി പി ചെറിയാന്‍

ഡാളസ് സി.എസ്.ഐ. കോണ്‍ഗ്രിഗേഷന്റെ സജീവ അംഗവും വടക്കേ അമേരിക്കയിലെ സി.എസ്.ഐ. കോണ്‍ഗ്രിഗേഷന്‍സ് കൗണ്‍സില്‍ ട്രഷററുമായിരുന്ന ജോര്‍ജ് വര്‍ഗീസ് (രാജുച്ചായന്‍) സെപ്തംബര്‍ 14 തിങ്കളാഴ്ച രാത്രി ഡാളസ്സില്‍ അന്തരിച്ചു.

സഭയോടും വിശ്വാസസമൂഹത്തോടും ആഴമായ പ്രതിബദ്ധതയും വിനയവും പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. വടക്കേ അമേരിക്കയിലെ സി.എസ്.ഐ. കോണ്‍ഗ്രിഗേഷന്‍സ് കൗണ്‍സില്‍ ട്രഷറര്‍ എന്ന നിലയില്‍ സഭയുടെ പ്രവര്‍ത്തനങ്ങളില്‍ സത്യസന്ധതയോടും സമര്‍പ്പണത്തോടും കൂടി അദ്ദേഹം സേവനം അനുഷ്ഠിച്ചു. അദ്ദേഹത്തിന്റെ സൗമ്യമായ പെരുമാറ്റവും സ്‌നേഹപൂര്‍ണ്ണമായ ഇടപെടലുകളും ഡാലസിലെ വിശ്വാസസമൂഹം എന്നും ഓര്‍മ്മിക്കും.

ഭാര്യ: ലീലാമ്മ ജോര്‍ജ്

സംസ്‌കാര ശുശ്രൂഷകള്‍:
പൊതുദര്‍ശനം: വെള്ളിയാഴ്ച, സെപ്റ്റംബര്‍ 18, 2026

സംസ്‌കാര ശുശ്രൂഷ: ശനിയാഴ്ച, സെപ്റ്റംബര്‍ 19, 2026

(കൂടുതല്‍ വിവരങ്ങള്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് അറിയിക്കുന്നതാണ്).

വടക്കേ അമേരിക്കയിലെ സി.എസ്.ഐ. കോണ്‍ഗ്രിഗേഷന്‍സ് കൗണ്‍സിലിന്റെയും ഡയാസ്‌പോറാ ഡയോസിസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെയും പേരില്‍ പരേതന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുകയും ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുകയും  ദൈവത്തിന്റെ ആശ്വാസകൃപ ദുഃഖിതരായ കുടുംബത്തിന് സമാധാനവും ശക്തിയും നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നതായും റവ ബൈജു ഈപ്പന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കു: റവ ബൈജു ഈപ്പന്‍ -945 361 7376.