ടി20 ലോകകപ്പില്‍ സ്‌കോട്ട്‌ലഡിനെ തകര്‍ത്ത് ഇന്ത്യ. സ്‌കോട്ട്‌ലന്‍ഡ് ഉയര്‍ത്തിയ 86 റണ്‍സ് എട്ട് വിക്കറ്റും 13.3 ഓവറും ബാക്കി നില്‍ക്കെ ഇന്ത്യ മറികടന്നു. കെ എല്‍ രാഹുലിന്റെയും രോഹിത്തിന്റെയും ബാറ്റിങ് മികവാണ് ഇന്ത്യയെ വേഗം ലക്ഷ്യത്തിലെത്തിച്ചത്. 19 പന്തില്‍ ആറ് ഫോറും മൂന്ന് സിക്‌സിന്റെയും അകമ്പടിയോടെ 50 റണ്‍സാണ് രാഹുല്‍ സ്വന്തമാക്കിയത്. 16 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സറുമായി 30 റണ്‍സാണ് രോഹിത് നേടിയത്. വിരാട് കോലിയും(2 പന്തില്‍ 2), സൂര്യകുമാര്‍ യാദവും(2 പന്തില്‍ 6) ചേര്‍ന്ന് ടീമിന് തകര്‍പ്പന്‍ ജയം സമ്മാനിച്ചു.
ടോസ് നഷ്ടമായി അദ്യം ബാറ്റ് ചെയ്ത സ്‌കോട്‌ലന്‍ഡ് 17.4 ഓവറില്‍ 85 റണ്‍സിന് പുറത്തായി. ബാറ്റിങ്ങില്‍ ആര്‍ക്കും തിളങ്ങാനായില്ല. ജോര്‍ജ്ജ് മ്യൂന്‍സിയും (24) മിച്ചല്‍ ലീസ്‌ക്ക്(21) എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. മക്‌ലോയ്ഡിനെ 16 റണ്‍സും മാര്‍ക്ക് വാട്ട് 14 റണ്‍സ് വീതമെടുത്തു. ജഡേജയും ഷമിയും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയതോടെയാണ് സ്‌കോട്ടിഷ് ടീം തകര്‍ന്നടിഞ്ഞത്. അശ്വിന്‍ ഒന്നും ബുംറ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
Content highlight: t20 -india beat scotland