കനേഡിയൻ പ്രധാനമന്ത്രിയെ കൊലപ്പെടുത്തുമെന്ന് യൂടൂബിലൂടെ ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ

By: 600110 On: Sep 16, 2026, 11:48 AM

കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയെ കൊലപ്പെടുത്തുമെന്ന് യുട്യൂബിലൂടെ ഭീഷണി മുഴക്കിയ  സംഭവത്തിൽ കാൽഗറി സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. 31-കാരനായ ജെയ്മി ഡാക്കോസ്റ്റ എന്നയാളാണ് പിടിയിലായത്. കനേഡിയൻ റോയൽ മൗണ്ടഡ് പോലീസിൻ്റെ നാഷണൽ സെക്യൂരിറ്റി ഇൻഫോഴ്‌സ്‌മെൻ്റ് ടീമാണ് വിവരം പുറത്തുവിട്ടത്.

 ജൂലൈ 28-നാണ് യുട്യൂബ് അക്കൗണ്ടിലൂടെ പ്രധാനമന്ത്രിക്ക് നേരെ കൊലവിളി സന്ദേശം വന്നതായി റോയൽ മൗണ്ടഡ് പോലീസിന് വിവരം ലഭിക്കുന്നത്. കാൽഗറി പോലീസിൻ്റെ സഹകരണത്തോടെയാണ് ഇൻസെറ്റ് സംഘം പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. കനേഡിയൻ ക്രിമിനൽ കോഡ് അനുസരിച്ച് വധഭീഷണി മുഴക്കിയതിനാണ് കേസ് എടുത്തിരിക്കുന്നത്. 
കസ്റ്റഡിയിലുള്ള പ്രതിയെ ആൽബർട്ട കോടതിയിൽ ഹാജരാക്കി.