കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ഇഷ റാണി അന്തരിച്ചു

By: 600002 On: Sep 16, 2026, 11:17 AM



പ്രസാദ് തീയാടിക്കല്‍

കാനഡ: ഉന്നതപഠനത്തിനും മികച്ചൊരു ഭാവി കെട്ടിപ്പടുക്കാനുമുള്ള സ്വപ്നങ്ങളുമായി രണ്ട് വര്‍ഷം മുമ്പ് കാനഡയിലെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ഇഷ റാണി, ഗുരുതരമായ രക്താര്‍ബുദത്തോട് പൊരുതുന്നതിനിടെ അന്തരിച്ചതായി റിപ്പോര്‍ട്ട്.

ഇഷയുടെ ചികിത്സയ്ക്കായി കുടുംബം ആരംഭിച്ച GoFundMe ധനസമാഹരണ ക്യാമ്പയിനില്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരം, കാനഡയിലെത്തിയതിന് പിന്നാലെയാണ് ഇഷയ്ക്ക് ഗുരുതരമായ രക്താര്‍ബുദം സ്ഥിരീകരിച്ചത്. രോഗം അതിവേഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ തീവ്ര ചികിത്സയില്‍ കഴിയുകയായിരുന്നു.

ഇഷയുടെ ആരോഗ്യനില അതീവ ഗുരുതരമായതോടെ ചികിത്സാ ചെലവുകള്‍ക്കും കുടുംബത്തെ സഹായിക്കുന്നതിനുമായി ബന്ധുക്കള്‍ സാമ്പത്തിക സഹായവും പ്രാര്‍ത്ഥനയും അഭ്യര്‍ഥിച്ചിരുന്നു.

പഠനത്തിലൂടെ പുതിയൊരു ജീവിതം പടുത്തുയര്‍ത്തണമെന്ന പ്രതീക്ഷയോടെ കാനഡയിലെത്തിയ യുവതിയുടെ വിയോഗവാര്‍ത്ത കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സമൂഹത്തെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

https://gofund.me/0d55ef0d4