പ്രസാദ് തീയാടിക്കല്‍
ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ ആദ്യ മലയാളി റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായി അറിയപ്പെടുന്ന ജോര്‍ജ് എബ്രഹാം (രാജു(79) അന്തരിച്ചു. എന്‍പതുകളില്‍ ആരംഭിച്ച എബ്രഹാം റിയല്‍റ്റി എന്ന കമ്പനിയുടെ സ്ഥാപകനായ അദ്ദേഹം നിരവധി മലയാളികളെ റിയല്‍ എസ്റ്റേറ്റ് രംഗത്തേക്ക് കൈപിടിച്ചുയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.
ഹൂസ്റ്റണിലെ ആദ്യ ഇന്റര്‍നാഷണല്‍ ബ്രോക്കര്‍ സ്ഥാപനവും എബ്രഹാം റിയല്‍ എസ്റ്റേറ്റ് കമ്പനി തന്നെയായിരുന്നു. മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ (ങഅഏഒ) ആദ്യകാല പ്രവര്‍ത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു. ആദ്യമായി സ്വന്തമായി ഓഫീസ് ആരംഭിക്കാന്‍ മുന്‍കൈയെടുത്ത വ്യക്തികളില്‍ ഒരാളായിരുന്നു ജോര്‍ജ് എബ്രഹാം.
ഐഒസി (Indian Overseas Congress) ഹൂസ്റ്റണില്‍ ആരംഭിച്ചതുമുതല്‍ അതിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടിരുന്ന അദ്ദേഹം, ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കളെ അമേരിക്കയില്‍ എത്തിക്കുന്നതിനും പ്രവര്‍ത്തിച്ചിച്ചുണ്ട്.
തിരുവല്ല മാര്‍ത്തോമ്മാ സഭയില്‍ പ്രശസ്ത വൈദികനായിരുന്ന റവ. ഫാ. എബ്രഹാമിന്റെ മൂത്ത പുത്രനാണ് ജോര്‍ജ് എബ്രഹാം. ഭാര്യ ശോശാമ്മ ജോര്‍ജ്, കോട്ടയം വടവാതൂര്‍ ചുമ്മാര്‍ കുടുംബാംഗമാണ്. മക്കള്‍ സിറില്‍ ജോര്‍ജ്, സിനില്‍ ജോര്‍ജ്. സഹോദരങ്ങള്‍ ഫിലിപ്പ് എബ്രഹാം (ഹൂസ്റ്റണ്‍), ഉമ്മന്‍ എബ്രഹാം (ഇന്ത്യ).
സംസ്‌കാര ശുശ്രൂഷകളുടെ വിശദാംശങ്ങള്‍ പിന്നീട്.