സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയം: പൊതുജനങ്ങളുടെ അഭിപ്രായം തേടാന്‍ തീരുമാനം 

By: 600002 On: Sep 15, 2026, 2:18 PM


മദ്യനയം രൂപീകരിക്കാന്‍ ജനാഭിപ്രായം തേടി സര്‍ക്കാര്‍. വി.ഡി സര്‍ക്കാരിന്റെ ആദ്യ മദ്യനയത്തിന്റെ ചര്‍ച്ചകള്‍ 23ന് തുടങ്ങും. ജനങ്ങള്‍ക്ക് എക്‌സൈസ് മന്ത്രിയെ അഭിപ്രായമറിയിക്കാം. മദ്യനയത്തില്‍ പൊതുജനങ്ങളുടെ അഭിപ്രായം തേടി മന്ത്രി എം ലിജു രംഗത്തെത്തി.

പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്ത് എക്‌സൈസ് വകുപ്പ് മദ്യനയത്തിന് അന്തിമ രൂപം നല്‍കും. പൊതുജനങ്ങള്‍ക്ക് നിര്‍ദേശങ്ങളും അഭിപ്രായങ്ങളും മെയില്‍ ഐഡി വഴി നേരിട്ട് അറിയിക്കാം. min.co.ex@kerala.gov.in എന്ന മെയില്‍ ഐഡിയിലേക്ക് നിര്‍ദ്ദേശങ്ങള്‍ അറിയിക്കാം മദ്യനയ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഈ മാസം 23 മുതല്‍ 28 വരെ തിരുവനന്തപുരത്ത് വച്ച് നടക്കും.