എസ് ആര്‍ കെയോട് ചോദിക്കാം; തരംഗമായി ഷാരൂഖ് ഖാന്റെ സംവാദ പരിപാടി

By: 600002 On: Sep 15, 2026, 12:47 PM


സോഷ്യല്‍മീഡിയയില്‍ തരംഗമായി ഷാരൂഖ് ഖാന്റെ ഏറ്റവും പുതിയ എസ് ആര്‍ കെ യോട് ചോദിക്കാം സെഷന്‍. എക്‌സിലൂടെ ആരാധകരുമായി സംവദിച്ച ഷാരൂഖ്, തന്റെ തനതായ ശൈലിയിലും താമാശരൂപേണയും നല്‍കിയ മറുപടികളാണ് ഇപ്പോള്‍ വൈറലാകുന്നത്. 

രണ്‍വീര്‍ സിംഗ് കേന്ദ്രകഥാപാത്രമായെത്തിയ ധുരന്ധര്‍ എന്ന സിനിമയെക്കുറിച്ചുള്ള അഭിപ്രായവും ക്രിസ്മസ് റിലീസുകളില്‍ തന്റെ മകന്‍ അബ്രാം ഏത് ചിത്രം ആദ്യം കാണുമെന്ന ചോദ്യത്തിനുള്ള രസകരമായ മറുപടിയുമാണ് ഇപ്പോള്‍ പ്രേക്ഷകര്‍ക്കിടയില്‍ പ്രധാന ചര്‍ച്ചാവിഷയം.