ടെക് കമ്പനിയായ ഒറാക്കിളിലെ കൂട്ടപ്പിരിച്ചുവിടല്‍ ഇന്ത്യയിലെയും ജീവനക്കാരെ ബാധിച്ചുതുടങ്ങിയെന്ന് വെളിപ്പെടുത്തല്‍. പ്രൊഡക്ട് എഞ്ചിനിയറിംഗ് ടീമുകളെയാണ് നടപടി ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ നടപടി ബാധിച്ച ജീവനക്കാരുടെ എണ്ണത്തെക്കുറിച്ചോ ഇന്ത്യയിലെ പിരിച്ചുവിടല്‍ വ്യാപ്തിയെക്കുറിച്ചോ ഒറാക്കിള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.