ട്രംപ് ഭരണകൂടത്തിന്റെ പുതിയ ഗ്രീന്‍ കാര്‍ഡ് നിയമത്തിനെതിരെ 22 സംസ്ഥാനങ്ങള്‍ നിയമപോരാട്ടത്തില്‍

By: 600002 On: Sep 15, 2026, 4:04 AM


പി പി ചെറിയാന്‍

വാഷിങ്ടണ്‍: കുടിയേറ്റക്കാര്‍ക്ക് ഗ്രീന്‍ കാര്‍ഡും വിസയും ലഭിക്കുന്നത് ദുഷ്‌കരമാക്കുന്ന പുതിയ ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പിന്റെ  നിയമത്തിനെതിരെ 22 സംസ്ഥാനങ്ങളും കൊളംബിയ ഡിസ്ട്രിക്റ്റും നിയമനടപടി സ്വീകരിച്ചു.

സെപ്റ്റംബര്‍ 18-ന് നിലവില്‍ വരുന്ന ഈ നിയമപ്രകാരം, ഫുഡ് അസിസ്റ്റന്‍സ്, മെഡികെയ്ഡ്, ഹൗസിങ് വൗച്ചറുകള്‍ തുടങ്ങിയ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഉപയോഗിക്കുന്ന കുടിയേറ്റക്കാര്‍ക്ക് ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നത് ബുദ്ധിമുട്ടാകും.

കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെയാണ് ഡി.എച്ച്.എസ് (DHS) ഈ നിയമം കൊണ്ടുവന്നതെന്നും, ഇത് ജനങ്ങളില്‍ ഭീതി പരത്തുമെന്നും സംസ്ഥാനങ്ങള്‍ കോടതിയില്‍ വാദിക്കുന്നു.

രാജ്യവ്യാപകമായി സംസ്ഥാനങ്ങള്‍ക്ക് ഏകദേശം 405 കോടി ഡോളറിന്റെ ഫെഡറല്‍ ഫണ്ട് നഷ്ടപ്പെടാന്‍ ഈ നിയമം ഇടയാക്കുമെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.