ഡാളസില്‍ 'റേഡിയന്റ് സംഗീതരാവ് 2026' സെപ്റ്റംബര്‍ 19ന്

By: 600002 On: Sep 15, 2026, 3:48 AM



പ്രസാദ് തീയാടിക്കല്‍

ഗാര്‍ലന്‍ഡ്, ടെക്‌സസ്: സംഗീതാസ്വാദകര്‍ക്ക് മനോഹരമായ ഗാനസന്ധ്യ ഒരുക്കി ''റേഡിയന്റ് സംഗീതരാവ് എക്കാലത്തെയും ഹിറ്റ് ഗാനങ്ങളിലൂടെയുള്ള സംഗീതയാത്ര'' സെപ്റ്റംബര്‍ 19 ശനിയാഴ്ച ഡാളസ് ക്രിസ്ത്യന്‍ അസംബ്ലിയില്‍ നടക്കും.

വൈകിട്ട് 6:30 മുതല്‍ 8:00 വരെ നടക്കുന്ന സംഗീത പരിപാടിയില്‍ വിജു ചെറിയാന്‍ (M. E. Cherian ന്റെ കൊച്ചുമകന്‍), അക്‌സ റെന്‍ജി, പ്രിന്‍സ് മാത്യു എന്നിവര്‍ ഗാനങ്ങള്‍ അവതരിപ്പിക്കും.

ഡാളസ് ക്രിസ്ത്യന്‍ അസംബ്ലി, 505 Mayfield Ave, Garland, TX 75041 എന്ന വിലാസത്തിലാണ് പരിപാടി നടക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് Pr. Chacko George: 469-858-2999, Pr. Thejus Jacob: 832-310-9177, Pr. Binoy Joseph: 4699318896 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.