മുഖ്യമന്ത്രി വി ഡി സതീശന്റെ എഐ ഡാന്‍സ് വീഡിയോ നീക്കം ചെയ്ത് മെറ്റ

By: 600002 On: Sep 14, 2026, 12:36 PM

 

മുഖ്യമന്ത്രി വി ഡി സതീശന്റെ കെഎസ്ഇബി ജീവനക്കാരുമൊത്തുള്ള എഐ ഡാന്‍സ് വീഡിയോ നീക്കം ചെയ്ത് മെറ്റ. ഇന്ത്യയിലെ നിലവിലെ ഐടി നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മെറ്റയുടെ ഈ നടപടി. അതേസമയം, മറ്റ് രാജ്യങ്ങളില്‍ വീഡിയോ കാണാന്‍ സാധിക്കും. 

പവര്‍കട്ടുമായി ബന്ധപ്പെട്ട വിഷയം സാമൂഹിക മാധ്യമങ്ങളില്‍ വന്‍തോതില്‍ വിമര്‍ശനമുയര്‍ന്നു. ഈ സമയത്താണ് കെഎസ്ഇബി ജീവനക്കാരുമൊത്തുള്ള മുഖ്യമന്ത്രിയുടെ എഐ ഡാന്‍സ് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. തൃശ്ശൂര്‍ സ്വദേശിയായ അഭിജിത്ത് ദുബായിലെ സുഹൃത്ത് അഖിലുമൊത്താണ് എഐ ഉപയോഗിച്ച് വീഡിയോ നിര്‍മ്മിച്ചത്.