ടെക് മേഖലയിലെ പ്രമുഖരുടെ ആവശ്യം തള്ളി ട്രംപ് 

By: 600002 On: Sep 14, 2026, 12:18 PM

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയുടെ വളര്‍ച്ചയ്ക്ക് നിയന്ത്രണങ്ങള്‍ വേണമെന്നും വികസന വേഗത കുറയ്ക്കണമെന്നുമുളള സാങ്കേതിക മേഖലയിലെ വിദഗ്ധരുടെ ആവശ്യം തള്ളി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അയര്‍ലന്‍ഡ് സന്ദര്‍ശനത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു ട്രംപിന്റെ പ്രതികരണം. എഐ വിമര്‍ശകര്‍ മോശം ശക്തികള്‍ ആണെന്നും ഒരിക്കലും സംഭവിക്കില്ലാത്ത കാര്യങ്ങളാണ് ഇത്തരക്കാര്‍ ഉന്നയിക്കുന്നതെന്നും ട്രംപ് ആരോപിച്ചു.