പി പി ചെറിയാന്‍
ഫ്‌ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മ ജെസിക്ക വ്‌ലാസാക് (42) അറസ്റ്റില്‍. കുഞ്ഞിന്റെ തലയില്‍ ഇടിച്ചപ്പോള്‍ ജെസിക്കയുടെ വിരലിലുണ്ടായിരുന്ന ഡയമണ്ട് മോതിരം അമര്‍ന്നാണ് തലയോട്ടി തകര്‍ന്നതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി.
സെപ്റ്റംബര്‍ രണ്ടാംവാരം ഫ്‌ലോറിഡയിലെ ലേക്ലാന്റിലെ വീട്ടിലാണ് കുഞ്ഞിനെ ബോധരഹിതനായ നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുഞ്ഞിനൊപ്പം ഉറങ്ങുന്നതിനിടെ അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് ജെസിക്ക ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാല്‍, കുഞ്ഞിന്റെ തലയില്‍ മൂന്നിടങ്ങളില്‍ ശക്തമായ ആഘാതമേറ്റിട്ടുണ്ടെന്നും ഒരു പരിക്ക് ചതുരാകൃതിയിലുള്ള വസ്തു കൊണ്ടുണ്ടായതാണെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ജെസിക്ക ധരിച്ചിരുന്ന ഡയമണ്ട് മോതിരമാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്ന് തെളിഞ്ഞത്.ഇവരെ സെപ്റ്റംബര്‍ 10 വ്യാഴാഴ്ച പോള്‍ക്ക് കൗണ്ടി ജയിലിലേക്ക് മാറ്റി. ഒക്ടോബര്‍ 13 നു കോടതിയില്‍ ഹാജരാക്കും
മദ്യപിച്ചാല്‍ ജെസിക്ക അക്രമാസക്തയാകാറുണ്ടെന്ന് കുഞ്ഞിന്റെ പിതാവ് പൊലീസിന് മൊഴി നല്‍കി. സംഭവത്തിന് ശേഷം ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ് പിതാവിനോട് സംസാരിക്കുമ്പോഴും ജെസിക്ക സാധാരണ രീതിയിലാണ് പെരുമാറിയതെന്നും പൊലീസ് വ്യക്തമാക്കി. നിലവില്‍ പോള്‍ക്ക് കൗണ്ടി ജയിലില്‍ കഴിയുന്ന ജെസിക്കയ്ക്കെതിരെ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമത്തിന് കേസെടുത്തിട്ടുണ്ട്.